Categories: latest news

വിവാഹ മോചനം എന്റെ സമ്മതമില്ലാതെ; ജയം രവിക്കെതിരെ ആരതി

വിവാഹമോചനം തന്നെ അറിവോ സമ്മതമോ ഇല്ലാതെ എന്ന് തുറന്നു പറഞ്ഞു ജയം രവിയുടെ ഭാര്യയുടെ ആരതി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ആരതി സംസാരിച്ചത്.

ഭർത്താവായ ജയം രവിയോട് പലതവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരങ്ങൾ നിഷേധിച്ചുവെന്നും ആരതി ആരോപിച്ചു. നിർബന്ധിതയായതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കുന്നു. തന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് മോശമായ പ്രചരണമുണ്ടായതോടെയാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.

മക്കളായ ആരവിന്റെയും അയാന്റെയും നല്ലൊരു ഭാവിക്കാണ് തന്റെ പ്രാഥമിക പരി​ഗണനയെന്നും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താത്പര്യത്തിന് വേണ്ടിയല്ല. താനും കുട്ടികളും ഈ പ്രയാസകരമായ സഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയും വികാരങ്ങളെയും മാനിക്കണമെന്ന് അപേക്ഷിക്കുന്നതായും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജയം രവി വിവാഹ മോചനത്തെ ക്കുറിച്ച് പറഞ്ഞത്. താനും ആര്‍തിയും വേര്‍പിരിയുകയാണ് എന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു പത്ര കുറിപ്പിലൂടെയാണ് ജയം രവി വ്യക്തമാക്കിയത്. വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് നിങ്ങളുടെ പിന്തുണയും സ്‌നേഹവും വേണം എന്ന് ജയം രവി പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

36 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago