Categories: latest news

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ് തന്റെ ബ്രേക്ക് അപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാള്‍ മുന്‍പായിരുന്നു അത്, കോളജില്‍ പഠിക്കുമ്പോള്‍. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. മൂച്വല്‍ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ച് പിരിഞ്ഞു.

ആ സമയത്ത് ഞാന്‍ വേറൊരു അവസ്ഥയിലായിരുന്നു. ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവന്‍ ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേള്‍ക്കുമായിരുന്നു. ഇന്‍സ്റ്റ?ഗ്രാമില്‍ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മള്‍ കണക്ഷനിലുണ്ടെങ്കില്‍, നമുക്കതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പറ്റില്ല.

അതുകൊണ്ട് നമ്മള്‍ തമ്മില്‍ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഞാനെപ്പോഴും എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യും. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മള്‍ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാന്‍ പിന്നെ സി?ഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി’.- വിജെ സിദ്ദു വ്‌ലോ?ഗ്‌സിനോട് ജേസണ്‍ പറഞ്ഞു.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തിയ സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സന്ദീപ് കിഷന്‍, ഫാരിയ അബ്ദുള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

2 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

2 hours ago

ഇന്‍ഷുറന്‍സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? മറുപടിയുമായി രേണു

രേണു സുധിയും കിച്ചു സുധിയും തമ്മിലുള്ള പിണക്കവും…

2 hours ago

സ്ത്രീകളുടെ കഴിവിനേക്കാള്‍ ആണുങ്ങള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ടെന്ന് നടി എസ്തര്‍…

2 hours ago

ഇത് ലൈംഗികാതിക്രമത്തിന് തുല്യം; ജാന്‍വി കപൂര്‍

ദേവാര എന്ന ചിത്രത്തിലെ ചുട്ടമല്ലെ ഗാനത്തിലെ രംഗങ്ങള്‍…

2 hours ago

സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി അഡ്വക്കേറ്റ് ശ്രീലക്ഷ്മി; കാഷ്വൽ ഫോട്ടോഷൂട്ട് വൈറൽ

നിയമത്തിന്റെ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി വേറിട്ടൊരു…

7 hours ago