ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി നിത്യ മേനോന്. ആത്മാവിന്റെ വികാസം തനിക്ക് പ്രധാനമാണെന്ന് നിത്യ പറയുന്നു. വിവാഹം ചെയ്യാത്തതിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ സ്വാതന്ത്രമില്ലെങ്കില്‍ നമ്മള് അപൂര്‍ണമാണ്. എന്റെ വീട്ടുജോലിക്കാരി സമയം കിട്ടിയാല്‍ എന്നോട് ഓരോ ചോ?ദ്യങ്ങള്‍ ചോദിക്കും. നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി ജീവിതം ബുദ്ധിമുട്ടിക്കുന്നവരില് നിന്നും വിട്ട് പോകുകയെന്ന് ഞാനപ്പോഴും അവരോട് പറയും. അങ്ങനെ ചെയ്യാന്‍ വല്ലാതെ ഭയം തോന്നും. പക്ഷെ അത് സാധ്യമാണ്. അവിടെ നിന്നാണ് സ്വാതന്ത്ര്യം തുടങ്ങുന്നത്.
സ്ത്രീയായത് കൊണ്ട് മാത്രം സ്വാതന്ത്ര്യം തടയുന്നു. ആത്മാവിന്റെ വളര്‍ച്ചയ്ക്കുള്ള സ്വാതന്ത്ര്യം വേണം. ഇഷ്ടമുള്ളത് ചെയ്യണം എന്നത് അടിസ്ഥാനപരമായ സ്വാതന്ത്ര്യമാണ്. അത് തന്നെ തടഞ്ഞാല്‍ മറ്റൊന്നും നടക്കില്ല. അത് കഴിഞ്ഞ് ആത്മാവിനെ വളരാന്‍ അനുവദിക്കുക. ജീവിതത്തിന്റെ ലക്ഷ്യം തന്നെ അതാണ്. നിങ്ങളുടെ ആത്മവിന്റെ ?ഗുണങ്ങളെന്താണ്, എന്താണത് ആകാന്‍ ശ്രമിക്കുന്നത് എന്ന് മനസിലാക്കുക. എനിക്ക് ഇന്റേണലായി എപ്പോഴും അതറിയാം. പ്രത്യേകിച്ചും റിലേഷന്‍ഷിപ്പുകളില്‍ ആത്മാവിനെ തടയുന്ന എന്തെങ്കിലും കാര്യം വന്നാല്‍ ഞാനെപ്പോഴും അവരില്‍ നിന്ന് മാറും. വളരെ ബുദ്ധിമുട്ടാണത്.
പക്ഷെ ഞാന്‍ വിട്ട് പോകും. കാരണം ആ വ്യക്തിയുടെ ആഘാതം കാരണം എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല. ഒരുപാട് പേര് അങ്ങനെയുണ്ട്. ഒപ്പമുള്ളയാള്‍ നമ്മള് വളരുന്നത് ഭയത്തോടെയായിരിക്കും കാണുന്നത്. അതിനാലാണ് നിയന്ത്രണങ്ങള്‍. വിട്ട് പോകുക ഭയപ്പെടുത്തുന്നതാണ്. അനുയോജ്യമായ വ്യക്തി നമ്മളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. എന്താണ് വിവാഹം ചെയ്യാത്തതെന്ന് ഒരുപാട് പേര് എന്നോട് ചോദിക്കും. ഇത് പറയുമ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത് വിവാഹം വേണ്ടെന്നാണ്. ഞാനൊരിക്കലും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം ചെയ്യണം. പക്ഷെ എന്താണ് വേണ്ടതെന്ന് എനിക്കറിയാം.
ഞാന്‍ വിവാഹത്തിന് പിന്നാലെയല്ല. ശരിയായ റിലേഷന്‍ഷിപ്പാണ് നോക്കുന്നത്. അങ്ങനെ ഫ്രീഡം തരുന്ന ആളില്ലെങ്കില്‍ വിവാഹമില്ല. ഉണ്ടെങ്കില്‍ വിവാഹം ചെയ്യും. വിവാഹം തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. ഇവോള്വായ ആളുകള്‍ വളരെ കുറവാണ്. ഞാനിത് വരെ കണ്ട ആരും ഞാന്‍ ജീവിക്കാനാ?ഗ്രഹിക്കുന്ന തലത്തിലേക്ക് മാച്ച് ചെയ്തിട്ടില്ല. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ജീവിതം മനോഹരമാണ്. അത് ശല്യപ്പെടുത്തുന്ന ആള് എന്തിനാണ്. ഞാനൊരു റിബല്‍ അല്ല. ചെറുപ്പത്തിലേ ഞാന്‍ റിബല്‍ അല്ലെന്നും നിത്യ മേനോന് പറഞ്ഞു. സിനിമാ രം?ഗത്തേക്ക് വന്നപ്പോള്‍ എനിക്കാദ്യം മടിയുണ്ടായിരുന്നു. ഈ മേഖല ഞാനില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഞാന്‍ യോ?ഗ ടീച്ചറോ മറ്റോ ആയേനെ. എനിക്കിഷ്ടമല്ലെങ്കിലും സിനിമയിലേക്ക് എത്തിയെന്നും നിത്യ മേനോന് ഓര്‍ത്തു. ?ഗോപിനാഥുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അഭിനയ രം?ഗത്ത് ഇടയ്ക്ക് മാത്രമേ നിത്യ മേനോന് സാന്നിധ്യം അറിയിക്കാറുള്ളൂ. കുറച്ച് സിനിമകള്‍ ചെയ്ത് ഇടവേളയെടുക്കുന്നതാണ് നിത്യ മേനോന്റെ രീതി.
സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…
'ജയിലര്‍ 2' വിലെ 'അലാ ബോലെലോ...' പാട്ടിലൂടെ…
നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും…
'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സായ്…
'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകള്‍ക്ക്…
സമൂഹമാധ്യമങ്ങളിൽ തരംഗമായി നടി പാർവതി ആർ കൃഷ്ണയുടെ…