Categories: latest news

എനിക്കത് ട്രോമയാണ്, തുറന്ന് പറഞ്ഞ് സായി പല്ലവി

‘രാമായണ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം സായ് പല്ലവിയുടേതായി റിലീസിനെത്തുന്ന സിനിമയാണ് ‘ഓം’. മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിത്യ റെഡ്ഡി എന്ന പൊലീസ് കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. സായ് പല്ലവിയുടെ കരിയറിലെ ഹിറ്റ് പാട്ടായിരുന്നു ‘മാരി 2’ വിലെ ‘റൗഡി ബേബി’. വന്‍ തരം?ഗമാണ് ഈ പാട്ട് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്.

ഇപ്പോഴിതാ ആ ?ഗാനരം?ഗം ഓര്‍ക്കുമ്പോള്‍ തനിക്ക് ട്രോമയാണെന്ന് പറയുകയാണ് സായ് പല്ലവി. ബിഹൈന്‍ഡ് വുഡ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘എനിക്കത് ട്രോമയാണ്. ധനുഷ് സാര്‍ വന്ന് പെടുത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം നമുക്ക് ഈസിയായിട്ടുള്ള സ്റ്റെപ്‌സ് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്.

പിന്നെ പ്രഭുദേവ മാസ്റ്റര്‍ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്സല്‍ ചെയ്തു. പിന്നെ സെറ്റില്‍ അത് ശരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ അങ്ങനെ മാറ്റി. എനിക്കത് ഭയങ്കര സ്ട്രെസായി. ഞാന്‍ ഈസി സ്റ്റെപ്‌സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ് ഇടുന്നതിന് മുന്‍പ് ഞാന്‍ ഒളിഞ്ഞ് നോക്കും, അത് കണ്ടിട്ട് അവര്‍ എന്നെ കാണാതെ ദൂരെ പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു.

രണ്ട് മൂന്ന് ടേക്കുകള്‍ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോണ്‍ഫിഡന്‍സ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോള്‍ തന്നെ ഞാന്‍ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു, ധനുഷ് സാറായിരുന്നു അതില്‍ കൂടുതല്‍ കഷ്ടപ്പെട്ടത്.

ജോയൽ മാത്യൂസ്

Recent Posts

അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം; നയന്‍താരയോട് ഭര്‍ത്താവ്

നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും…

5 minutes ago

ഞാന്‍ റെഡിയാണ്; മമ്മൂട്ടിയുമായുള്ള സിനിമയെക്കുറിച്ച് ദുല്‍ഖര്‍

'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകള്‍ക്ക്…

11 minutes ago

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

17 hours ago