‘ജയിലര്‍ 2’ വിലെ ‘അലാ ബോലെലോ…’ പാട്ടിലൂടെ വീണ്ടും തെന്നിന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയിരിക്കുകയാണ് നടി ഷംന കാസിം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സം?ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ?ഗ്ലാമറസ് വേഷങ്ങളോ ഹെവി മേക്കപ്പോ ഒന്നുമില്ലാതെ തന്നെ ‘ജയിലര്‍ 2’ വിലെ പാട്ടിലൂടെ ഷംന കയ്യടി നേടി.
ഇപ്പോഴിതാ ആ പാട്ടിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഷംന. ?ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തന്നെ കൊണ്ട് സാധിക്കില്ല എന്നാണ് ഷംന പറയുന്നത്. നിയോപ്രൈം എന്റര്ടെയ്ന്റ്മെന്റ്സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഷംന. ഒരു പെണ്‍കുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം എന്താണെന്ന് അറിയുമോ ?. അത് സാരിയാണ്.
എല്ലാവരും വിചാരിക്കും സാരി ഒരു പാരമ്പര്യതനിമയുള്ള വസ്ത്രമാണെന്ന്. എന്നാല്‍ അല്ല. ഒരു പെണ്‍കുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം സാരി തന്നെയാണ്. എന്റെ അലമാരയില്‍ മുഴുവനും സാരിയാണ്. ഇപ്പോഴാണ് സാരിയോട് ഞാനൊരു ബ്രേക്ക് എടുത്തത്. കുറച്ചൊന്ന് വണ്ണം കുറച്ചിട്ട് വേണം സാരിയിലേക്ക് എനിക്ക് മടങ്ങി വരാന്‍.
ഞാനൊരു 18-19 വയസിലൊക്കെ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ അമ്മ എന്നോട് ചോദിക്കും, ‘നീ എന്തിനാണ് ഈ സാരി ഉടുക്കുന്നതെന്ന്’. പക്ഷേ എനിക്ക് സാരി ഒരുപാട് ഇഷ്ടമാണ്. പണ്ട് മുതലേ എനിക്ക് സാരിയോട് ക്രെയ്സ് ആണ്. കരിയറിന്റെ തുടക്കത്തില്‍ എനിക്കിതുപോലെ കുറേ സ്പെഷ്യല്‍ സോങുകള്‍ വന്നിട്ടുണ്ട്. കോസ്റ്റ്യൂമിനേക്കുറിച്ച് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.
വസ്ത്രത്തെക്കുറിച്ച് ഞാനൊരു കുറ്റവും പറയില്ല. പക്ഷേ അത് ധരിച്ചു കഴിഞ്ഞാല്‍ ഭം?ഗിയുള്ള ആള്ക്കാര് ധരിക്കണം. അവര്‍ക്കതിന് ഒരു ഫി?ഗര്‍ ഉണ്ടാകണം, അതിനോട് ഒരു നീതി പുലര്‍ത്തണം. അതെനിക്ക് ഒരിക്കലും പറ്റില്ല. പിന്നെ ഞാന്‍ എന്തിനാണ് അത്തരം ഔട്ട്ഫിറ്റുകള് ധരിച്ച് നശിപ്പിക്കുന്നത്. അത്തരം വസ്ത്രങ്ങള്‍ ധരിച്ചാല്‍ എനിക്കത്ര നന്നാകില്ല. ‘കാവാല… ‘ പോലെ ഒരു പാട്ട് ഒക്കെ ആണെങ്കില്‍ ഞാന്‍ എന്തായാലും നോ പറയും.
കാരണം, എനിക്കൊരിക്കലും അത് പറ്റില്ല. ആ ഡാന്‍സ് ചിലപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ ആ കോസ്റ്റ്യൂം എനിക്കൊട്ടും പറ്റില്ല. സംവിധായകന് അലാ ബോലെലോ… പാട്ടിനെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോള്‍ ഞാനാദ്യം ചോദിച്ചത്, ‘എന്റെ ഔട്ട്ഫിറ്റ് എന്തായിരിക്കും’ എന്നാണ്. ‘മാം, ഇത് ‘കുര്‍ച്ചി മടത്തപെട്ടി’ പോലെയാണ്, സാരിയാണ്.
നിങ്ങളുടെ കംഫര്‍ട്ട് സോണ്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ നടക്കുന്ന സംഭവം ആയതുകൊണ്ടാണ് വെള്ള സാരി. പിന്നെ ആ പാട്ടിന്റെ ഭം?ഗി എന്ന് പറയുന്നത് ബാക്കിയുള്ള ഡാന്‍സേഴ്സ് ആണ്. എന്നേക്കാളും അഭിനന്ദനം നല്‍കേണ്ടത് അവര്‍ക്കാണ്. അത്രയും ഡാന്‍സേഴ്സിന്റെ എഫേര്‍ട്ട് ആണ് ആ പാട്ട്. ആറ് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. ചില ദിവസങ്ങളില്‍ മാത്രമാണ് രജനി സാര്‍ ഉണ്ടായിരുന്നത്’. – ഷംന പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…
ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…
നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും…
'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സായ്…
'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകള്‍ക്ക്…
സമൂഹമാധ്യമങ്ങളിൽ തരംഗമായി നടി പാർവതി ആർ കൃഷ്ണയുടെ…