Categories: latest news

മരിക്കുന്നത് വരെ അയാളോട് ക്ഷമിക്കില്ല; ഗൗരി കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം കമന്റുകള്‍ക്കുമെതിരെ നടി ?ഗൗരി കൃഷ്ണന്‍. കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടും അനാവശ്യമായി കുറ്റപ്പെടുത്തലുകള്‍ വന്നെന്ന് ?ഗൗരി കൃഷ്ണന്‍ പറയുന്നു. വ്യക്തിജീവിതത്തിലെ ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായിട്ടുണ്ട്. എത്ര നാള്‍ മൂടിവെക്കാനാകും. ഒരുപാട് ചോദ്യങ്ങളും കമന്റുകളും വന്നപ്പോള്‍ അത് പറഞ്ഞ് കഴിഞ്ഞു. പറഞ്ഞപ്പോള്‍ അതിനും കുറ്റം. ഞാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആളാണ്. അതിനാല്‍ മാറി നില്‍ക്കാന്‍ പറ്റില്ല. കുറച്ച് കാശുണ്ടാക്കിയിട്ട് ഇതെല്ലാം നിര്‍ത്തി ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയി ജീവിച്ചേനെ എന്ന് ചിന്തിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഹരാസ്‌മെന്റ് കാരണമാണത്. ഇപ്പോള്‍ ചിലര്‍ ഒരു മുറിയില്‍ ഇരുന്ന് ഒരാളുടെ വ്യക്തി ജീവിതമെടുത്ത് അന്താരാഷ്ട്ര കാര്യം ചര്‍ച്ച ചെയ്യുന്നത് പോലെ ചര്‍ച്ച ചെയ്യും. ഒരു തരത്തിലും അത് അം?ഗീകരിക്കാനാകില്ല. സത്യമറിയാതെ ഇവര്‍ വ്യാഖ്യാനിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ ചില സമയത്ത് എനിക്ക് അടിക്കാന്‍ തോന്നിയിട്ടുണ്ട്. ഞാനൊരാള്‍ക്ക് പേഴ്‌സണലി മെസേജ് ഇട്ടു. പക്ഷെ ആ ആള്‍ മാന്യതയുള്ള ആളായത് കൊണ്ട് അയാള്‍ സോറി പറഞ്ഞു. മാറ്റി ഒരു വീഡിയോ ചെയ്തു. പക്ഷെ വേറൊരാള്‍ എന്റെ ലൈഫില്‍ നടന്നതൊന്നുമല്ലാത്ത കാര്യങ്ങള്‍ മോശമായി പറഞ്ഞു. അന്ന് ഞാന്‍ അമ്പലത്തില്‍ പോയി കരഞ്ഞ കരച്ചിലുണ്ട്. എന്റെ ജീവിതത്തില്‍ ഞാനത് മറക്കില്ല. ആ കരച്ചില്‍ എന്നെങ്കിലും ആ വ്യക്തിയുടെ തലയില്‍ വീഴും. അത് 101 ശതമാനം ഉറപ്പാണ്.

ഞാനിവിടെ കരഞ്ഞത് അവരറിയുന്നില്ല. അവര്‍ക്ക് പൈസ കിട്ടി. മറ്റൊരാളുടെ ജീവിതം താറുമാറാക്കി ഉണ്ടാക്കുന്ന പൈസയില്‍ ജീവിക്കുകയാണവര്‍. ഞങ്ങളുടെ കൂടെ താമസിച്ച് ഭക്ഷണം കഴിച്ചത് പോലെയാണ് അയാള്‍ സംസാരിക്കുന്നത്. അയാള്‍ക്കെന്റെ മരണം വരെ മാപ്പ് കൊടുക്കില്ലെന്നും ?ഗൗരി കൃഷ്ണന്‍ പറഞ്ഞു. തന്നെ സ്‌നേഹിക്കുന്ന ആരാധകരെക്കുറിച്ചും ?ഗൗരി സംസാരിച്ചു. ഞാന്‍ ഇന്‍സ്റ്റയില്‍ ചിലപ്പോള്‍ ഒരു മാസമൊക്കെ പോസ്റ്റ് ഇടാതിരിക്കും. ചേച്ചി ഓക്കെ ആണോ എന്താ പോസ്റ്റിടാത്തതെന്ന് ചോദിച്ച് എനിക്ക് മെസേജുകള്‍ വരും. എനിക്കതൊക്കെ വളരെ വലുതാണ്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന് ഒരുപാട് സ്വീകാര്യത ലഭിച്ചു. പക്ഷെ ഞാന്‍ കാണിച്ച മണ്ടത്തരം ആ പീക്കില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ബ്രേക്കെടുത്തു. എന്തിനാണ് അങ്ങനെയൊരു ചിന്ത വന്നതെന്ന് അറിയില്ലെന്നും ?ഗൗരി കൃഷ്ണന്‍ പറഞ്ഞു. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ?നടി. വിവാഹമോചനത്തിന് ശേഷമാണ് ?ഗൗരി കൃഷ്ണന്‍ റിയാക്ഷന്‍ വ്‌ലോ?ഗേര്‍സിനിടയില്‍ വലിയ തോതില്‍ ചര്‍ച്ചയായത്. സീരിയല്‍ സംവിധായകന്‍ മനോജ് പേയാടിനെയാണ് ?ഗൗരി വിവാഹം ചെയ്തിരുന്നത്. 2022 നവംബര്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. അടിസ്ഥാനപരമായി സ്‌നേ?ഹമില്ലെങ്കില്‍ വിട്ടുവീഴ്ച കൊണ്ടോ മറ്റോ കാര്യമില്ല. അത് മനസിലാക്കി ബന്ധം പിരിയുകയായിരുന്നു എന്നാണ് വേര്‍പിരിയലിനെക്കുറിച്ച് ?ഗൗരി കൃഷ്ണന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

മക്കള്‍ വേണമെന്ന് തോന്നിയപ്പോള്‍ വിവാഹം, കരീന പറയുന്നു

ബോളിവുഡില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ…

2 hours ago

അന്ന് അമ്പലത്തില്‍ പോയി ഞാന്‍ കരഞ്ഞു; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്‍

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍.…

2 hours ago

സമാധാനം കളയുന്ന ഒന്നിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല; നിത്യ മേനോന്‍

വിവാഹത്തെക്കുറിച്ച് നടി നിത്യ മേനോന്‍ പങ്കുവച്ച വാക്കുകളാണിപ്പോള്‍…

2 hours ago

‘ആറാട്ടും’ ‘ക്രിസ്റ്റഫറും’ നഷ്ടമല്ല, പൂർണ്ണ പരാജയം ‘ബാന്ദ്ര’; തുറന്നുപറഞ്ഞ് ഉദയകൃഷ്ണ

തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന്…

6 hours ago

പൃഥ്വിരാജിനെതിരായ വിലക്ക് തകർത്ത ‘അത്ഭുതദ്വീപ്’; ഓർമ്മച്ചിത്രവുമായി വിനയൻ

മലയാള സിനിമയിലെ പഴയകാല വിലക്കുകളുടെയും സമരങ്ങളുടെയും ചരിത്രം…

6 hours ago