Kareena Kapoor and Saif Ali Khan
ബോളിവുഡില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ നായിക നടിയാണ് കരീന കപൂര്‍. 2000 ല്‍ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിനയ രം?ഗത്തേക്ക് കടന്ന് വന്ന കരീന വളരെ പെട്ടെന്ന് ശ്രദ്ധ നേടി. കപൂര്‍ കുടുംബത്തില്‍ നിന്നുള്ള നടിക്ക് ബോളിവുഡില്‍ വലിയ സ്ഥാനം നേടാനായി. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി കരീന തിളങ്ങി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴായിരുന്നു കരീനയുടെ വിവാഹം. 2012 ല്‍ കരീന സെയ്ഫ് അലി ഖാനെ വിവാ??ഹം ചെയ്യുമ്പോള്‍ കത്രീന കൈഫ്, ദീപിക പദുകോണ്‍ തുടങ്ങിയവരെല്ലാം നായിക നിരയില്‍ കരീനയ്ക്ക് പിന്നിലാണ്. ഈ സമയത്ത് വിവാ?ഹം കരിയറിനെ ബാധിക്കുമെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന തന്റെ തീരുമാനവുമായി മുന്നോട്ട് പോയി.
വിവാഹത്തിന് മുമ്പ് ലിവിം?ഗ് ടു?ഗെദറിലായിരുന്നു ഇവര്‍. കുട്ടികള്‍ വേണമെന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് കരീന ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ വേണമെന്ന് തോന്നുന്നത് കൊണ്ടാണ് നമ്മള്‍ വിവാഹം കഴിക്കുന്നത്. അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ലിവിം?ഗ് ടു?ഗെദറില്‍ കഴിയാം. സെയ്ഫും ഞാനും അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചു. അടുത്ത സ്റ്റെപ് എടുക്കാനുള്ള കാരണം കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹമായിരുന്നെന്നും കരീന തുറന്ന് പറഞ്ഞു.
കുട്ടികളെ വളര്‍ത്തുന്നതില്‍ തെറ്റായതോ ശരിയായതോ രീതി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കുട്ടികളുടെ മുന്നില്‍ ജീവിതം മുഴുനായും ജീവിക്കാനാണ് ആ?ഗ്രഹിക്കുന്നത്. തന്നില്‍ നിന്നും മക്കളും ഇത് പഠിക്കുമെന്ന് കരീന കപൂര്‍ ചൂണ്ടിക്കാട്ടി. മക്കളെ വ്യക്തികളായാണ് ഞങ്ങള്‍ കാണുന്നത്. അവരെ ബഹുമാനിക്കുന്നു. അവരെ അവരായി വളരാന്‍ അനുവദിക്കുന്നു. അവര്‍ അവരുടെ വഴി കണ്ടെത്തും. കുട്ടികളോടൊപ്പം എല്ലാം ചെയ്യണം. നമ്മള്‍ സന്തോഷമായിരുന്നാലേ അവരും നല്ല രീതിയില്‍ വളരൂ. തന്റെ മാനസികാരോ?ഗ്യത്തിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കരീന കപൂര്‍ ചൂണ്ടിക്കാട്ടി.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് സെയ്ഫിനും കരീനയ്ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിക്കുന്നത്. 2021 ല്‍ രണ്ടാമത്തെ മകന്‍ ജെഹാം?ഗീറും ജനിച്ചു. തൈമൂറിനെ പ്രസവിച്ച് ദിവസങ്ങള്‍ക്ക് ശേഷം കരീന ഷൂട്ടിം?ഗിന് മടങ്ങിയെത്തിയത് അക്കാലത്ത് ഏറെ ചര്‍ച്ചയായി. അമ്മയായ ശേഷം നടിമാര്‍ കുറേക്കാലം അഭിനയ രം?ഗത്ത് നിന്നും മാറി നില്‍ക്കുന്നതായിരുന്നു അതുവരെയുള്ള പതിവ്. എന്നാല്‍ കരീന ?ഗര്‍ഭിണിയായപ്പോഴും അമ്മയായപ്പോഴും അഭിനയിച്ചു. മക്കള്‍ക്ക് തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാല്‍ തിരക്ക് പിടിച്ച് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും കരീന വ്യക്താക്കിയിട്ടുണ്ട്. നടി അമൃത സിം?ഗ് ആണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് മക്കള്‍. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരീന സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യുന്നത്.
അക്ക' എന്ന സിനിമയുടെ പ്രമോഷനിടെ രാധിക ആപ്തെ…
മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍.…
വിവാഹത്തെക്കുറിച്ച് നടി നിത്യ മേനോന്‍ പങ്കുവച്ച വാക്കുകളാണിപ്പോള്‍…
തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന്…
മലയാള സിനിമയിലെ പഴയകാല വിലക്കുകളുടെയും സമരങ്ങളുടെയും ചരിത്രം…
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…