Categories: latest news

അമ്മാവനെ കല്യാണം കഴിക്കുന്ന സംസ്‌കാരം കേരളത്തിലില്ല; കീര്‍ത്തി സുരേഷ്

അക്ക’ എന്ന സിനിമയുടെ പ്രമോഷനിടെ രാധിക ആപ്തെ നടത്തിയ വിവാദ പരാമര്‍ശത്തിലും അതില്‍ താന്‍ പ്രതികരിച്ച രീതിയിലും വിശദീകരണവുമായി നടി കീര്‍ത്തി സുരേഷ്. താന്‍ ഒരിക്കലും തെന്നിന്ത്യന്‍ സംസ്‌കാരത്തെ മോശമാക്കി പറഞ്ഞിട്ടില്ലെന്നും രാധിക പറഞ്ഞത് തനിക്ക് ശരിയായി മനസ്സിലായില്ലെന്നുമാണ് കീര്‍ത്തി വ്യക്തമാക്കിയത്. പുതിയ ചിത്രമായ ‘സത്യവാന്‍ സാവിത്രി’യുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കീര്‍ത്തി മറുപടി നല്‍കിയത്.

തെലുങ്ക് സിനിമയില്‍ അമ്മാവനെ റൊമാന്‍സ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ രാധിക ആപ്തെ, അത് തെന്നിന്ത്യന്‍ സംസ്‌കാരമാണെന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഈ പരാമര്‍ശം തെന്നിന്ത്യന്‍ സംസ്‌കാരത്തെയും ആരാധകരെയും വേദനിപ്പിക്കുകയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അന്ന് അത്തരമൊരു സംസ്‌കാരം കേരളത്തിലില്ലെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നതും ചര്‍ച്ചയായിരുന്നു.

രാധിക തെറ്റായി സംസാരിച്ചപ്പോള്‍ തെന്നിന്ത്യന്‍ നടി എന്ന നിലയില്‍ എന്തുകൊണ്ട് തിരുത്തിയില്ലെന്നും ഒപ്പം നിന്നുവെന്നുമുള്ള ആരാധകരുടെ അതൃപ്തിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോടാണ് തനിക്ക് സംഭവിച്ചത് തെറ്റിദ്ധാരണയാണെന്നും സംസ്‌കാരത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കീര്‍ത്തി വിശദീകരിച്ചത്.

രാധിക ആപ്തെയാണ് അത് പറഞ്ഞത്, സത്യം പറഞ്ഞാല്‍ അവര്‍ എന്താണ് സംസാരിച്ചു വരുന്നത് എന്ന് തുടക്കത്തില്‍ എനിക്ക് മനസ്സിലായില്ല. അമ്മാവനെ റൊമാന്‍സ് ചെയ്യേണ്ടി വന്നു എന്ന് രാധിക ആദ്യം പറഞ്ഞപ്പോള്‍ എനിക്കത് മനസ്സിലായില്ല, സൗത്ത് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചാണ് പറയുന്നത് എന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അത് നമ്മളുടെ സംസ്‌കാരമാണ് എന്ന് എത്ര തന്നെ പറഞ്ഞാലും അവര്‍ അത് മനസ്സിലാക്കണം എന്നില്ല, എനിക്ക് പറയാനേ സാധിക്കുകയുള്ളൂ.

കേരളത്തില്‍ ആ സംസ്‌കാരം ഇല്ല എന്ന് പറഞ്ഞത്, ഒരു അറിവ് കൈമാറുക മാത്രമാണ് ചെയ്തത്. എന്റെ അറിവില്‍ അമ്മാവന്മാരെ കല്യാണം കഴിക്കുന്ന സംസ്‌കാരം കേരളത്തില്‍ ഇല്ല. മുറൈമാമന്‍ തിരുമണം തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമുള്ളതായിട്ടാണ് എനിക്കറിയുന്നത്, കര്‍ണാടകയിലെ കാര്യം എനിക്കറിയില്ല. അത് പറഞ്ഞുകൊടുക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്, ഒരിക്കലും അവിടെ പോയി നമ്മുടെ സംസ്‌കാരത്തെ ഞാന്‍ തരംതാഴ്തി പറഞ്ഞിട്ടില്ല, പറയില്ല- കീര്‍ത്തി സുരേഷ് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മക്കള്‍ വേണമെന്ന് തോന്നിയപ്പോള്‍ വിവാഹം, കരീന പറയുന്നു

ബോളിവുഡില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ…

32 minutes ago

അന്ന് അമ്പലത്തില്‍ പോയി ഞാന്‍ കരഞ്ഞു; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്‍

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍.…

38 minutes ago

സമാധാനം കളയുന്ന ഒന്നിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല; നിത്യ മേനോന്‍

വിവാഹത്തെക്കുറിച്ച് നടി നിത്യ മേനോന്‍ പങ്കുവച്ച വാക്കുകളാണിപ്പോള്‍…

44 minutes ago

‘ആറാട്ടും’ ‘ക്രിസ്റ്റഫറും’ നഷ്ടമല്ല, പൂർണ്ണ പരാജയം ‘ബാന്ദ്ര’; തുറന്നുപറഞ്ഞ് ഉദയകൃഷ്ണ

തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന്…

5 hours ago

പൃഥ്വിരാജിനെതിരായ വിലക്ക് തകർത്ത ‘അത്ഭുതദ്വീപ്’; ഓർമ്മച്ചിത്രവുമായി വിനയൻ

മലയാള സിനിമയിലെ പഴയകാല വിലക്കുകളുടെയും സമരങ്ങളുടെയും ചരിത്രം…

5 hours ago

അച്ഛനും മകനും നേർക്കുനേർ എത്തുന്ന ചിത്രങ്ങൾ നാളെ തിയേറ്ററുകളിൽ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…

17 hours ago