Categories: latest news

പൃഥ്വിരാജിനെതിരായ വിലക്ക് തകർത്ത ‘അത്ഭുതദ്വീപ്’; ഓർമ്മച്ചിത്രവുമായി വിനയൻ

മലയാള സിനിമയിലെ പഴയകാല വിലക്കുകളുടെയും സമരങ്ങളുടെയും ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് സംവിധായകൻ വിനയൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. 2004 നവംബറിൽ തന്റെ വീടിന്റെ കിഴക്കുവശത്തുള്ള പുരയിടത്തിൽ വെച്ച് എടുത്ത, പഴയ ചിത്രമാണ് വിനയൻ പങ്കുവെച്ചത്. മലയാള സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം പഠിക്കുന്നവർക്ക് സൂക്ഷിച്ചുവെക്കാവുന്ന ഒരു രേഖയാണിതെന്ന് അദ്ദേഹം കുറിച്ചു.


2004-ൽ താരങ്ങൾക്ക് അഡ്വാൻസ് നൽകുമ്പോൾ എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്ന് താരസംഘടനയായ ‘അമ്മ’യും നിർമ്മാതാക്കളും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. എഗ്രിമെന്റ് വേണ്ടെന്ന് വാശിപിടിച്ച് ഒരു വിഭാഗം താരങ്ങൾ വിദേശ ഷോയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ, ഫിലിം ചേംബറിന്റെ ആവശ്യപ്രകാരം ആ സമരത്തെ നേരിടാൻ ‘സത്യം’ എന്ന സിനിമ വിനയൻ സംവിധാനം ചെയ്തു. എഗ്രിമെന്റ് വെക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടെടുത്ത പൃഥ്വിരാജായിരുന്നു ചിത്രത്തിലെ നായകൻ.
‘സത്യം’ ചിത്രീകരണം പൂർത്തിയായതോടെ താരസംഘടന പൃഥ്വിരാജിനെ വിലക്കുകയും, അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ നിന്ന് മറ്റ് നടന്മാർ പിന്മാറുകയും ചെയ്തു.

ഈ പ്രതിസന്ധി മറികടക്കാൻ ഗിന്നസ് പക്രുവിനെ നായകനാക്കി ‘അത്ഭുതദ്വീപ്’ എന്ന ഫാന്റസി ചിത്രം വിനയൻ പ്രഖ്യാപിച്ചു. ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്ന വിവരം രഹസ്യമായി വെക്കുകയും, ഷൂട്ടിംഗിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം പുറത്തുവിടുകയുമായിരുന്നു. ആ അനൗൺസ്‌മെന്റിനായി എടുത്ത ചിത്രമാണിതെന്നും, ‘അത്ഭുതദ്വീപിന്റെ’ റിലീസോടെ പൃഥ്വിരാജിനെതിരെയുള്ള വിലക്ക് തകർന്നുവെന്നും വിനയൻ വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

‘ആറാട്ടും’ ‘ക്രിസ്റ്റഫറും’ നഷ്ടമല്ല, പൂർണ്ണ പരാജയം ‘ബാന്ദ്ര’; തുറന്നുപറഞ്ഞ് ഉദയകൃഷ്ണ

തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന്…

11 minutes ago

അച്ഛനും മകനും നേർക്കുനേർ എത്തുന്ന ചിത്രങ്ങൾ നാളെ തിയേറ്ററുകളിൽ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…

12 hours ago

മരിക്കുന്നത് വരെ അയാളോട് ക്ഷമിക്കില്ല; ഗൗരി കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…

19 hours ago

വിവാഹിതയാകണം പക്ഷെ; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…

20 hours ago