മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറുകളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘വെട്ടം’. ചിത്രത്തിൽ ദിലീപിന്റെ സഹോദരി ഇന്ദുവായി എത്തിയ പ്രിയ നമ്പ്യാരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘അന്നും ഇന്നും’ എന്ന തലക്കെട്ടോടെ പ്രിയയുടെ പഴയ സിനിമാ രംഗങ്ങളും ഇപ്പോഴത്തെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങളും ചേർത്തുവെച്ച പോസ്റ്റുകൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
2004-ൽ പുറത്തിറങ്ങിയ ‘വെട്ട’ത്തിൽ നാടൻ പെൺകുട്ടിയായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ പ്രിയ, പിന്നീട് 2013-ൽ വിനയൻ സംവിധാനം ചെയ്ത ‘ഡ്രാക്കുള’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. എന്നാൽ പഠനത്തിന് പ്രാധാന്യം നൽകിയ താരം വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും അഭിനയരംഗത്ത് നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയുമായിരുന്നു. നിലവിൽ അമേരിക്കയിൽ ഒരു ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലി ചെയ്യുകയാണ് താരം.
സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം പ്രിയ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്ക് എത്തിയ നടി മഞ്ജു വാര്യർക്കൊപ്പമുള്ള പ്രിയയുടെ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. കൂടാതെ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ദിവ്യ ഉണ്ണി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ കാണാം.
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ…
മലയാള സിനിമയിലെ 'നാടൻ പെൺകുട്ടി' ഇമേജിൽ നിന്നും…
സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…
ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…
'ജയിലര്‍ 2' വിലെ 'അലാ ബോലെലോ...' പാട്ടിലൂടെ…
നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും…