സംവിധായകൻ ലാൽ ജോസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷവും, അദ്ദേഹവുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ ഓർമ്മകളും പങ്കുവെച്ച് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ബിനോയ് നമ്പാല. ഷഹാദ് നിലമ്പൂർ സംവിധാനം ചെയ്ത് 50 കോടി ക്ലബ്ബിൽ ഇടംനേടിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ വെച്ചായിരുന്നു ബിനോയ് കാസ്റ്റിംഗ് ഡയറക്ടർക്കുള്ള മൊമെന്റോ ഏറ്റുവാങ്ങിയത്.
താൻ സ്നേഹത്തോടെ ‘ലാലുവേട്ടൻ’ എന്ന് വിളിക്കുന്ന ലാൽ ജോസ് സാറിന്റെ കൈയിൽ നിന്നും ഈ പുരസ്കാരം കൈപ്പറ്റിയത് ഒരു വലിയ നിയോഗം പോലെയെന്ന് ബിനോയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2010-11 കാലഘട്ടത്തിൽ തങ്ങൾ ആരംഭിച്ച ‘ത്രയ ഫൈൻ ആർട്സ് സൊസൈറ്റി’യുടെ ചെയർമാനായിരുന്നു ലാൽ ജോസ്. അന്ന് ബിനോയ് ട്രഷററും സംഗീത സംവിധായകൻ ബിജിബാൽ സെക്രട്ടറിയുമായിരുന്നു.
ആ കാലയളവിൽ എറണാകുളം ടൗൺ ഹാളിൽ വെച്ച് ഭരത് ഗോപി സാറിന്റെ സിനിമകളുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഒരു ഫെസ്റ്റിവൽ ഇവർ സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് തന്റെ നാടകം കാണാൻ എത്തിയ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ്, മമ്മൂട്ടി നായകനായ ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചതെന്നും ബിനോയ് ഓർത്തെടുക്കുന്നു.
പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ തരംഗമായി നടി പാർവതി ആർ കൃഷ്ണയുടെ…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…
സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടി ശ്രുതി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന…
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…
തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…