Categories: latest news

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി ഹാസന്‍. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ശ്രുതിയുടെ മറുപടികള്‍ വൈറലായിരിക്കുകയാണ്. സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം. തന്റെ ജീവിതത്തെക്കുറിച്ച് പതിവായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സുഹാസിനി ആവശ്യപ്പെടുകയായിരുന്നു.

”ഒട്ടും ചിന്തിക്കാതെ, ഇങ്ങനെയൊക്കെ ചോദിക്കാമോ എന്ന് പോലും ചിന്തിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാളാണെന്ന് കരുതി, ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം” എന്നാണ് സുഹാസിനി പറഞ്ഞത്. പിന്നാലെ സുഹാസിനി ചോദ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. നിങ്ങള്‍ക്ക് എത്ര വയസുണ്ട് എന്ന ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടി ഗൂഗിള്‍ ചെയ്ത് നോക്കൂ എന്നായിരുന്നു.

‘ശ്രുതി എപ്പോള്‍ കല്യാണം കഴിക്കും?’ എന്ന് ചോദിക്കുമ്പോള്‍ ശ്രുതി നല്‍കുന്ന മറുപടി ‘നിങ്ങള്‍ എപ്പോള്‍ ഡിവോഴ്സാകും?’ എന്നായിരുന്നു. ശ്രുതിയുടെ മറുപടി കേട്ടതും സുഹാസിനി പൊട്ടിച്ചിരിക്കുകയായിരുന്നു. ”സത്യത്തില്‍ ആ ചോദ്യം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. ഇപ്പോള്‍ എന്റെ മറുപടി എനിക്കറിയില്ല എന്നതാണ്. കാരണം സത്യമായിട്ടും എനിക്കറിയില്ല” എന്നും ശ്രുതി പറയുന്നുണ്ട്.

”എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്. വീട്ടില്‍ തിന്നാന്‍ ഒന്നും തരുന്നില്ലേ?” എന്ന ചോദ്യത്തിനും ശ്രുതി മറുപടി നല്‍കുന്നുണ്ട്. ”ഞാന്‍ നന്നായി ഭക്ഷണം കഴിക്കും. പക്ഷെ ഫിറ്റ്നസ് എനിക്ക് ഏറെ ഇഷ്ടമാണ്” എന്നാണ് ശ്രുതി പറയുന്നത്. ശ്രുതിയുടെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

49 minutes ago

കല്യാണം കഴിക്കാതെ അമ്മയാകുമോ? ശ്രുതി ഹാസന്റെ തുറന്നുപറച്ചിലിന് പിന്നിലെ സത്യമെന്ത്?

സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടി ശ്രുതി…

55 minutes ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

9 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

9 hours ago

ഡിവോഴ്‌സായോ; തുറന്ന് പറഞ്ഞ് റോബിന്‍

താനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി…

9 hours ago