Categories: latest news

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചത് വലിയ വാര്‍ത്തയായിരുന്നു. 1.77 കോടി രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഈ തുക സുധിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കള്‍ക്കുമായാണ് ലഭിക്കുക. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്.

സുധിയുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന ആരോപണത്തിനാണ് രേണു മറുപടി നല്‍കുന്നത്. മെയ്ന്‍സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം. കൊല്ലം സുധി നിയമപരമായി തന്നെയാണ് തന്നെ വിവാഹം കഴിച്ചതെന്നും സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറയുന്നു.

സംശയമുള്ളവര്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയാല്‍ മതി. 2017 മെയ് 7-ാം തിയ്യതി രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുണ്ട്. ചുമ്മാ ഒന്നും ആര്‍ക്കും തെളിവുണ്ടാക്കാന്‍ പറ്റില്ല. കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോടതിയെ പറ്റിക്കാന്‍ കഴിയില്ല. സുധി നിയമപരമായി കല്യാണം കഴിച്ച ഭാര്യയാണ് ഞാനെന്നും അവര്‍ പറയുന്നു. നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്.

”അങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വിഷമമാണ് തോന്നിയത്. ആ തുക സുധിച്ചേട്ടന്റെ മരണശേഷമുള്ളതാണല്ലോ. അത് എന്തായാലും കേള്‍ക്കുമ്പോള്‍ വിഷമമാണ്. ചേട്ടന്‍ പോയിക്കഴിഞ്ഞപ്പോഴാണല്ലോ ഇങ്ങനൊന്ന് കിട്ടുന്നതെന്നത് വിഷമമാണ്. ചികിത്സ നടക്കുന്ന സമയമാണ്. ഈ സമയത്ത് അത് കിട്ടിയത് ആശ്വാസമായെന്ന് പറയാം. മുന്നോട്ട് സര്‍ജറിയും മറ്റുമുണ്ട്” രേണു പറയുന്നു.

നാല് പേര്‍ക്കായിട്ടാണ് കിട്ടുന്നത്. എന്നാണ് കിട്ടുന്നതെന്ന് അറിയില്ല. സുധിച്ചേട്ടന്റെ കരുതലായിട്ടാണ് ഇതിനെ കാണുന്നത്. ഏട്ടന്‍ മരിച്ചിട്ട് നാലാമത്തെ വര്‍ഷമാണ്. ഈ സമയത്താണ് എനിക്ക് കാന്‍സര്‍ വരുന്നത്. ആ സമയത്ത് ഇത് കിട്ടിയത് വളരെയധികം ആശ്വാസവും ഒരു കരുതലുമാണെന്നും രേണു പറയുന്നു. കീമോ എല്ലാം കഴിഞ്ഞു. ഇനി സര്‍ജറിയുണ്ട്. പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ ചികിത്സയെന്നും രേണു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

6 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 day ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 day ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

1 day ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

1 day ago