Categories: latest news

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

കുഞ്ഞ് പിറന്ന ശേഷം ദിയ വീട്ടില്‍ തന്നെയാണ്. ഇതിന്റെ ചെറിയ വിഷമം ഇടയ്ക്ക് ദിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭര്‍ത്താവ് അശ്വിന്‍ ഗണേശിനുമൊപ്പം പുറത്ത് പോയി. തിയറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു ഇവര്‍. ഇതേക്കുറിച്ച് ദിയ തന്റെ പുതിയ വ്‌ലോഗില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററില്‍ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീര്‍ത്തും തെറ്റാണെന്ന് ഇവര്‍ പറയുന്നു. ‘ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററില്‍ കൊണ്ടുപോയി ശബ്ദം കേള്‍പ്പിക്കാന്‍ പാടില്ല എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തുകൂടേ’, ‘ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക . പ്രത്യേകിച്ച് തീയറ്റര്‍. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പാരന്റ്‌സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?’ എന്നാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

8 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

8 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

14 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

14 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

14 hours ago