മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഈ ആഴ്ച അവസാനത്തോടെ കൊച്ചിയില്‍ ആരംഭിക്കും.
പുതിയ ഷെഡ്യൂളിലും മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കില്ല. ഏപ്രിലില്‍ ആയിരിക്കും മോഹന്‍ലാലിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ തന്നെയായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ രണ്ട് ദിവസം മാത്രമാണ് മോഹന്‍ലാല്‍ ഭാഗമായത്. പിന്നീട് അസര്‍ബൈജാനില്‍ നടന്ന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമായിട്ടില്ല. കൊച്ചിയില്‍ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലും ലാല്‍ ഉണ്ടാകില്ല. 20 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള കഥാപാത്രമായിരിക്കും ലാലിന്റേതെന്നാണ് ഇതില്‍ നിന്നു ലഭിക്കുന്ന സൂചന.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…