Categories: latest news

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്. ഇദ്ദേഹത്തിന്റെ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രം?ഗത്തേക്ക് കടന്ന് വരുന്നത്. അന്ന് തന്നെ പരിഹസിച്ച് വന്ന പരാമര്‍ശങ്ങള്‍ക്ക് മീര ഒരിക്കല്‍ നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വലിയൊരു ഗോഡ്ഫാദര്‍, എന്ത് പറഞ്ഞാലും ലോഹിയങ്കിള്‍ എന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കുമായിരുന്നു. അതെ, എന്ത് പറഞ്ഞാലും ലോഹിയങ്കിളാണ്. ഇന്നും ഞാനങ്ങനെയേ പറയൂ. എനിക്കെന്തെങ്കിലും നല്ല കാര്യം വന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും.

നല്ല രീതിയില്‍ ?ഗുരുവും ശിഷ്യയും ഉള്ളതിന്റെ ഉദാഹരണമാണ് ഞങ്ങള്‍. ഞാന്‍ വളരെ അഭിമാനത്തോടെയാണിത് പറയുന്നതെന്നും മീര ജാസ്മിന്‍ വ്യക്തമാക്കി. എന്റെ ദൈവത്തിന് എന്നോട് അത്രയ്ക്ക് സ്‌നേഹമുള്ളത് കൊണ്ട് ആ വ്യക്തിയെ എനിക്ക് കാണിച്ച് തന്നു. മോശമായി രീതിയിലേക്കോ അപകടത്തിലോ ഒന്നും പോയി ചാടാതെ ഇങ്ങനെ ഞാന്‍ ജീവിക്കുന്നതിന് കാരണം ഒരു ശതമാനം അദ്ദേഹവുമാണ്. ഷോ ഓഫെന്ന് പറഞ്ഞ് സിനിമയില്‍ ഒപ്പം അഭിനയിക്കുന്നവരും സംവിധായകരുമൊക്കെ കളിയാക്കുമായിരുന്നു. ഷോ ഓഫ് അല്ല. അങ്ങനെ വരാനും ഭാഗ്യം വേണം. കിട്ടാഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മീര ജാസ്മിന്‍ തുറന്നടിച്ചു.

ലോഹിതദാസ് തനിക്ക് തന്ന ഉപദേശവും മീര അന്ന് പങ്കുവെച്ചു. നീ വലിയ നടിയാകും. പല ഭാഷകളില്‍ അഭിനയിക്കും. ഒരിക്കലും നീ മദ്യത്തിന് അടിമയാകാന്‍ പാടില്ല. ആദ്യം ടൈം പാസ് പോലെ മദ്യം കുടിക്കും. വലിയ ആളുകളല്ലേ ഓഫര്‍ ചെയ്യുന്നതെന്ന് കരുതി കമ്പനി കൊടുക്കും. പക്ഷെ നാളെ നിനക്കൊരു വീക്കായ സമയം വരുമ്പോള്‍ നീ ആശ്രിയിക്കാന്‍ പോകുന്നത് ഇതായിരിക്കും അങ്ങനെ ജീവിതം നശിച്ച പല നടിമാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറഞ്ഞ് തന്നൊരാള്‍ തനിക്ക് ദൈവമാണെന്നും മീര ജാസ്മിന്‍ അന്ന് വ്യക്തമാക്കി. എനിക്ക് വേണ്ടത് അങ്കിളിന്റെ ഉപദേശമായിരുന്നു. അതെനിക്ക് കിട്ടി. പുറത്ത് പ്രചരിച്ച ?ഗോസിപ്പുകളാെന്നും താന്‍ കാര്യമാക്കിയില്ലെന്നും മീര ജാസ്മിന്‍ അന്ന് വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്റെ വര്‍ക്കിനെ ബാധിച്ചിട്ടേയില്ലെന്നും മീര ജാസ്മിന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

14 minutes ago

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…

24 minutes ago

പല ഘട്ടത്തിലും മമിത സഹായിച്ചു; തുറന്ന് പറഞ്ഞ് അനശ്വര

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര…

35 minutes ago

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

5 hours ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

5 hours ago