Categories: latest news

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. വിവാഹത്തിന്റെ തിയ്യതി പുറത്തുവിട്ടിട്ടില്ല എങ്കിലും, ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ റിമി ടോമി അറിയിക്കുന്നുണ്ട്. നവംബറില്‍ തന്നെ വിവാഹമുണ്ടാവും എന്ന്, വിവാഹക്കാര്യം പുറത്തുവിട്ടപ്പോള്‍ തന്നെ റിമി ടോമി അറിയിച്ചിട്ടുള്ളതാണ്.

വിവാഹം കഴിഞ്ഞ് റിമി പൂര്‍ണമായും മുംബൈയിലേക്ക് മാറുമോ എന്നാണ് ഇപ്പോള്‍ പലരുടെയും ചോദ്യം. കെട്ട് കഴിഞ്ഞ് റിമി ആന്‍രി പോകുന്നതിന്റെ വിഷമം വീട്ടിലെ കുട്ടിക്കുരുന്നുകള്‍ക്കാണ്. സഹോദരിയുടെയും സഹോദരന്റെയും മക്കളുമായി റിമി ടോമി അത്രയും ക്ലോസാണ്, അവര്‍ മൂന്നു പേര്‍ക്കുമൊപ്പെ ഔട്ടിങിന് പോകുന്നതും വെക്കേഷന് പോകുന്നതുമൊക്കെയായ വിശേഷങ്ങള്‍ റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കല്യാണം കഴിഞ്ഞ് കുഞ്ഞമ്മ പോകുന്നതിലെ ഏറ്റവും വലിയ വിഷമം റിങ്കു ടോമിയുടെയും മുക്തയുടെയും മകള്‍ കണ്മണിക്കാണ്. കല്യാണം കഴിഞ്ഞാലും ഇങ്ങോട്ട് വരും, എന്നാലും ഇപ്പോഴുള്ളത് പോലെ വരില്ലല്ലോ, അതില്‍ ചെറിയ വിഷമം ഉണ്ട്. പക്ഷേ കുഞ്ഞമ്മയുടെ കല്യാണം കഴിയുന്നതില്‍ സന്തോഷമേയുള്ളൂ എന്നാണ് കണ്‍മണി പറയുന്നത്.

കല്യാണം കഴിഞ്ഞാലും ഞാന്‍ ഇങ്ങോട്ട് വരില്ലേ, എന്റെ ജോലി ഇവിടെയല്ലേ, ഇവിടെ അല്ലേ എനിക്ക് പ്രോഗ്രാമുകള്‍ ഉള്ളത്, അവിടെ ആരാണ് എന്നെ പ്രോഗ്രാമിന് വിളിക്കുന്നത് എന്നൊക്കെ ചോദിച്ച് റിമി മക്കളെ ആശ്വസിപ്പിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ വിവാഹത്തിന് ശേഷം മുംബൈയിലും കൊച്ചിയിലുമായിട്ടായിരിക്കും ഇനി റിമിയുടെ ജീവിതം.

റിമി ടോമിയുടെ ഭാവി വരനായ ലിബിന്‍ മാത്യു മലയാളിയാണെങ്കിലും, മുംബൈയില്‍ സെറ്റില്‍ഡ് ആണ്. സെലിബ്രിറ്റി ജിം ട്രെയിനറും കോച്ചുമൊക്കെയാണ് ലിബിന്‍. ഇന്ത്യയിലെ ആദ്യത്തെ നാച്വറല്‍ ഫിസിക് മോഡല്‍ ചാമ്പനാണ് ലിബിന്‍. ഒന്‍പത് മാസത്തെ പ്രണയത്തിനൊടുലിലാണ് റിമി ടോമിയുടെയും ലിബിന്‍ മാത്യുവിന്റെയും വിവാഹം നടക്കാന്‍ പോകുന്നത്. നന്നായി ജീവിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ, പോസിറ്റീവോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ലിബിന്റെ സാന്നിധ്യത്തില്‍ തനിക്ക് സന്തോഷവും സമാധാനവും അനുഭവപ്പെടുന്നു എന്നൊക്കെ റിമി ടോമി പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

18 minutes ago

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…

24 minutes ago

പല ഘട്ടത്തിലും മമിത സഹായിച്ചു; തുറന്ന് പറഞ്ഞ് അനശ്വര

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര…

35 minutes ago

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

5 hours ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

5 hours ago