Categories: latest news

പല ഘട്ടത്തിലും മമിത സഹായിച്ചു; തുറന്ന് പറഞ്ഞ് അനശ്വര

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര രാജന്‍. ശാരീരികമായി അസുഖം ബാധിച്ച പല ഘട്ടങ്ങളിലും മമിത തനിക്കൊപ്പം നിന്ന് പിന്തുണച്ചിട്ടുണ്ടെന്നും ആ കരുതലും പിന്തുണയും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

‘എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന ആളാണ് മമിത. ശാരീരികമായി അസുഖം ബാധിച്ച ഒരുപാട് സാഹചര്യങ്ങളില്‍ അവള്‍ എന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നു. എനിക്ക് താങ്ങായി നിന്നു. അവള്‍ നല്‍കുന്ന ആ ഉറപ്പും പിന്തുണയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് മമിതയെ ഇഷ്ടമാണ്,’ എന്നായിരുന്നു അനശ്വരയുടെ വാക്കുകള്‍.

സിനിമാരംഗത്തെ സൗഹൃദങ്ങളില്‍ പരസ്പരം നല്‍കുന്ന കരുതലും പിന്തുണയും എത്രത്തോളം വ്യക്തമാക്കുകയാണ് അനശ്വര. സഹപ്രവര്‍ത്തക എന്നതിലുപരി വ്യക്തിപരമായ പ്രതിസന്ധികളിലും ഒപ്പം നില്‍ക്കുന്ന സുഹൃത്താണ് മമിതയെന്നും താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. ‘ഗേള്‍ ഫോര്‍മുല’ എന്ന തെലു?ഗ് യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസുതുറന്നത്.

ജോയൽ മാത്യൂസ്

Recent Posts

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…

4 minutes ago

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

4 hours ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

4 hours ago

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

17 hours ago