റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മിസ്റ്ററി ത്രില്ലർ ചിത്രമായ ‘ഭൗമ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘ജെസ്സി’ എന്ന ശക്തമായ കഥാപാത്രത്തെയാണ് നടി ലെന അവതരിപ്പിക്കുന്നത്.
‘പെൻഡുലം’ എന്ന മിസ്റ്ററി ത്രില്ലറിന് ശേഷം റെജിൻ എസ്. ബാബു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭൗമ’. വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, അദിതി ബാലൻ, രേവതി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആറ്റൂസ് ഫിലിംസിന്റെ ബാനറിൽ ബസ്സാം കാഹിയാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രം വലിയൊരു മിസ്റ്ററി ത്രില്ലർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക. ഭാവന റിലീസ് കേരളത്തിൽ തീയേറ്ററുകളിൽ എത്തിക്കുന്ന ‘ഭൗമ’ 2026 നവംബർ 12-ന് ലോകമെമ്പാടും റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ്…
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ചർച്ച…
തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…
നടി ശ്രുതി മേനോന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.…
സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…
ശരീരഭാരം കുറച്ച് താന്‍ വീണ്ടും ഫിറ്റ്‌നസിലേക്ക് തിരികെയെത്തിയ…