Categories: latest news

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും ആരാധകരുമായി പങ്കുവെച്ച് നടി പദ്മപ്രിയ. അഭിനയത്തോടൊപ്പം ഒരു പിഞ്ചുകുഞ്ഞിന്റെ അമ്മയും ഒരു നര്‍ത്തകിയുമായ തനിക്ക് ഈ രോഗാവസ്ഥ ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും, അതിജീവനത്തിന്റെ പാതയെക്കുറിച്ചും താരം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും നീണ്ട ഇടവേള എടുത്ത ശേഷമുള്ള പദ്മപ്രിയയുടെ ഈ തിരിച്ചുവരവ്.

‘ഞാനൊരു മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു, ചാടി അഭിനയിക്കുന്ന ഒരു സീനില്‍, കാല്‍ തെറ്റി വീണ് ലിഗമെന്റിറ്റ് പരിക്കേറ്റു (ഫുള്‍ എസിഎല്‍ ടിയര്‍ പൊട്ടി) ഇതൊട്ടും എളുപ്പമായ ഒന്നല്ല. പക്ഷേ എന്റെ സര്‍ജന്‍ പറഞ്ഞത് പതിനേഴും പതിനെട്ടുമൊക്കെ വയസ്സുള്ള ഫുട്ബോള്‍ പ്ലെയേഴ്സിന് 21 വയസ്സിനുള്ളില്‍ മൂന്ന് നാല് തവണയൊക്കെ ഇത് സംഭവിക്കാറുണ്ട് എന്ന്. അതുകൊണ്ട് എനിക്കത്ര അധികം വെല്ലുവിളി ഇല്ല എന്ന് തോന്നുന്നു.

പറഞ്ഞത് പോലെ, ഇത് അത്ര എളുപ്പമുള്ള ഒരു യാത്രയല്ല. ഇപ്പോഴാണ് ഒരു ബ്രേക്കിന് ശേഷം ഞാന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്, അത് മാത്രമല്ല ഒരു പിഞ്ചുകുഞ്ഞിന്റെ അമ്മയുമാണ് ഞാന്‍ ഇന്ന്, അതിനിടയില്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് ഈ സാഹചര്യത്തില്‍ ഒരു മാസത്തോളമായി കിടപ്പിലാവുന്നത് അത്ര നല്ല കാര്യമല്ല. പുസ്തകങ്ങള്‍ വായിച്ചും മറ്റും സമയം ചിലവഴിച്ചെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് എളുപ്പമായിരുന്നില്ല.

അതിനൊപ്പം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു, കാരണം എനിക്ക് സുഖം പ്രാപിക്കാന്‍ സമയം വേണമായിരുന്നു. എന്റെ ശരീരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുന്നു, അപ്പോഴാണ് ഇതൊക്കെ നിങ്ങളുമായി പങ്കുവയ്ക്കേണ്ടത് അത്യാവശ്യമാണ് എന്നെനിക്ക് തോന്നിയത്. ഒരു നര്‍ത്തകി, കായികതാരം, അമ്മ എന്നീ നിലകളില്‍ എല്ലാം എനിക്ക് പല സംശയങ്ങളും ചോദ്യങ്ങളുമുണ്ടായിരുന്നു. ഫിറ്റ്നസ്സിന് എന്ത് ചെയ്യും, ആഹാരം എന്ത് കഴിക്കും എന്നൊക്കെയുള്ള സംശയങ്ങളുണ്ടായിരുന്നു.

അപ്പോള്‍ എനിക്ക് തോന്നി, എന്റെ ആ യാത്രയെ കുറിച്ച് നിങ്ങളോട് പങ്കുവയ്ക്കാം എന്ന് വരും ദിവസങ്ങളില്‍ എങ്ങനെ ഞാന്‍ ഈ അവസ്ഥയെ കടന്നു വന്നു എന്ന് നിങ്ങളോട് പങ്കുവയ്ക്കുന്നതായിരിക്കും- പദ്മപ്രിയ അറിയിച്ചു. കുറേ കാലമായി മേക്കപ് ഒന്നും ഇടാതെ, രോഗാവസ്ഥയില്‍ ഇരിക്കുന്നത് കൊണ്ടാണ് മേക്കപ് ഒക്കെയിട്ട് ഒരുങ്ങി ഈ വീഡിയോ ചെയ്യുന്നത് എന്നും പദ്മപ്രിയ പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

1 hour ago

വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ

ശരീരഭാരം കുറച്ച് താന്‍ വീണ്ടും ഫിറ്റ്‌നസിലേക്ക് തിരികെയെത്തിയ…

1 hour ago

വേദിയില്‍ വിതുമ്പി പാര്‍വതി

സിനിമാജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും തിരിച്ചടികളും അതിജീവിച്ച് വീണ്ടും പ്രേക്ഷകരുടെ…

1 hour ago

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

1 day ago