Categories: latest news

വേദിയില്‍ വിതുമ്പി പാര്‍വതി

സിനിമാജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും തിരിച്ചടികളും അതിജീവിച്ച് വീണ്ടും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്. ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിന്റെ വിജയാഘോഷവേദിയില്‍ സംസാരിക്കുന്നതിനിടെ വികാരാധീനയായി താരം.

തന്നെ വിശ്വസിച്ച് അലീന എബ്രഹാം എന്ന കഥാപാത്രം ഏല്‍പ്പിച്ച സംവിധായകന്‍ ഷഹദിനോടും അണിയറപ്രവര്‍ത്തകരോടുമുള്ള നന്ദി അറിയിക്കവേയാണ് താരത്തിന്റെ വാക്കുകള്‍ ഇടറിയത്.

തന്റെ കരിയറിലെ ഒരു ഘട്ടത്തില്‍ പല കാരണങ്ങളാല്‍ തന്നിലുള്ള വിശ്വാസം കുറഞ്ഞുവന്നിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. അത്തരമൊരു സമയത്താണ് സംവിധായകന്‍ ഷഹദ് തന്നെ വിശ്വസിച്ച് പുതിയൊരു കഥാപാത്രം ഏല്‍പ്പിച്ചത്. മുന്‍ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും വ്യത്യസ്തമായൊരു ജോണറിലേക്ക് മാറാനും പുതിയ രീതിയില്‍ സിനിമ ഒരുക്കാനും ഷഹദ് തയ്യാറായെന്നും പാര്‍വതി ഓര്‍ത്തെടുത്തു.

‘ഒരു സമയത്ത് പല കാരണങ്ങളാല്‍ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന കാലത്ത് ഷഹദ് എന്നെ വിശ്വസിച്ചു, എനിക്കുവേണ്ടി പൊരുതാന്‍ തയ്യാറായി. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. മുന്‍പു ചെയ്ത സിനിമ വിജയിക്കാതിരുന്നപ്പോള്‍ ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയില്‍ തന്റെ രീതിയില്‍ മാറ്റം വരുത്താനും സഹദ് തയ്യാറായി. അതൊരു റിസ്‌ക്കായിരുന്നു. ആ തീരുമാനത്തെ പിന്തുണക്കാന്‍ നിര്‍മാതാക്കളും തയ്യാറായി. ഏറ്റവും മികച്ചത് ചെയ്യണമെന്ന് ആ?ഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള അഭിനേതാക്കള്‍ക്ക് ഇത്തരം അവസരങ്ങള്‍ വലിയ മാറ്റമാണുണ്ടാക്കുന്നത്,’ പാര്‍വതി പറഞ്ഞു.

ചിത്രത്തില്‍ അലീന എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് പാര്‍വതി എത്തുന്നത്. എന്നാല്‍ ഒരു പൊലീസ് കഥാപാത്രം എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകര്‍ സ്വീകരിച്ചതാണ് തനിക്ക് ഏറ്റവും സന്തോഷം നല്‍കിയതെന്ന് താരം പറഞ്ഞു. ഇരുപത് വര്‍ഷത്തെ അഭിനയജീവിതത്തിനിടെ ഒരുപാട് സ്‌നേഹം ലഭിച്ച കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അലീന എബ്രഹാം ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമല്ല, അമ്മ കൂടിയാണെന്ന് പ്രേക്ഷകര്‍ പ്രത്യേകം എടുത്തുപറയുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വതി വ്യക്തമാക്കി. എഴുത്തുകാരും സംവിധായകന്‍ ഷഹദും കഥാപാത്രത്തിന്റെ ഈ വൈകാരികത കൃത്യമായി മനസിലാക്കിയതാണ് അതിന് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

35 minutes ago

ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം; വിവാഹ വാര്‍ഷികത്തില്‍ ശ്രുതി മേനോന്‍

നടി ശ്രുതി മേനോന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.…

40 minutes ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

43 minutes ago

വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ

ശരീരഭാരം കുറച്ച് താന്‍ വീണ്ടും ഫിറ്റ്‌നസിലേക്ക് തിരികെയെത്തിയ…

48 minutes ago

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

1 day ago