Categories: Gossips

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന ‘കരാട്ടെ ചന്ദ്രൻ’ ശനിയാഴ്ച ചിത്രീകരണം തുടങ്ങി. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.

റോയ് ആണ് സംവിധാനം. ‘മഹേഷിന്റെ പ്രതികാരം’ മുതൽ ദിലീഷ് പോത്തനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന റോയിയുടെ ആദ്യ സ്വതന്ത്ര ചിത്രമാണിത്. എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. ആക്ഷനും ഹാസ്യവും ചേർന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ദിലീഷ് പോത്തനും സംഗീത് പ്രതാപും ചിത്രത്തിലുണ്ടെന്നും റിപ്പോർട്ടുണ്ട്. മറ്റ് അഭിനേതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’ എന്നിവയ്ക്ക് ശേഷം ഫഹദും ഭാവന സ്റ്റുഡിയോസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കരാട്ടെ ചന്ദ്രൻ’. ഫഹദിന്റെ സ്വന്തം നിർമാണക്കമ്പനിയായ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ഭാവന സ്റ്റുഡിയോസും ചേർന്ന് നിർമിച്ച സിനിമകൾ അടുത്തിടെ തുടർച്ചയായി വിജയിച്ചിരുന്നു. ഒൻപത് കോടി രൂപ ചെലവിൽ നിർമിച്ച ‘പ്രേമലു’ 2024ൽ 136 കോടി രൂപ നേടി. ഈ വർഷമെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി രൂപയും കടന്നു.

‘ഓടും കുതിര ചാടും കുതിര’യാണ് ഫഹദ് നായകനായി ഇതിന് മുൻപ് മലയാളത്തിലെത്തിയ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ വേറൊരു ചിത്രം പൊള്ളാച്ചിയിൽ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ‘കരാട്ടെ ചന്ദ്ര’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 hours ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 hours ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

11 hours ago

എല്ലാം നഷ്ടപ്പെട്ടു; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച…

11 hours ago

സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ…

11 hours ago

കഠിനാധ്വാനം ചെയ്യണം; ജീവിത വിജയത്തെക്കുറിച്ച് നെപ്പോളിയന്‍

മാനിഫെസ്റ്റേഷനെക്കുറിച്ച് താരങ്ങളടക്കം ഇപ്പോള്‍ തുറന്നു പറയാറുണ്ട്. നമ്മുടെ…

11 hours ago