പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി ജോസ് ഏവര്‍ക്കു സുപരിചയതാണ്. ചില സിനിമകളില്‍ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുമുണ്ട്. തന്റെ വിവാഹമോചനത്തെക്കുറിച്ച് രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലില്‍ രഞ്ജിനി ജോസ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 2013ലാണ് താരം വിവാഹം കഴിക്കുന്നത്. റാം നായര്‍ ആയിരുന്നു രഞ്ജിനിയുടെ ഭര്‍ത്താവ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ വേര്‍പിരിഞ്ഞു.
ഡിവോഴ്സായിട്ട് പത്ത് വര്‍ഷമായി. വിവാഹം ഞങ്ങള്‍ രണ്ട് പേര്‍ക്കും നല്ലതൊന്നും ചെയ്യുന്നില്ലായിരുന്നു. ബന്ധം വര്‍ക്കാകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ കുറച്ച് കാലത്തേക്ക് നമുക്കെല്ലാവര്‍ക്കും ഇത് വിവാഹമാണ്, പിരിയരുത് എന്ന് തോന്നും. കുറച്ച് കാലം പിരിഞ്ഞ് ജീവിച്ചു. പിന്നെ അച്ഛന്റെ ആരോ?ഗ്യം വല്ലാതെ മോശമായി. അത് കഴിഞ്ഞ് ഇനി ബന്ധം ഞങ്ങള്‍ക്ക് വേണ്ടെന്ന് തോന്നി. ഡിവോഴ്സെന്ന തീരുമാനം തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ശരിയായി. അങ്ങനെ മ്യൂച്ചല്‍ ഡിവോഴ്സായി.
ഇടയ്ക്ക് ഞങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നം വന്നിരുന്നു. അച്ഛനും അമ്മയും എന്റെ വലിയ താങ്ങാണ്. എന്തുണ്ടെങ്കിലും ഞങ്ങള്‍ക്കിടയിലാണ്. മറ്റാരും അറിയില്ല. പിന്നെ കൊവിഡ് വന്നു. ആ സമയത്ത് മാനസികമായി ബുദ്ധിമുട്ടി. തെറാപ്പിക്ക് പോകുന്നതിനെ പറ്റി ചിന്തിച്ചു. എല്ലാവര്ക്കും ഒരു ?ഗ്രേ ഷേഡ് ഏരിയ ഉണ്ടാകും. എന്റെ ?ഗ്രേ ഷേഡ് ഏരിയ കണ്ടുപിടിച്ച് വ്യക്തിയെന്ന നിലയില്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്നു. അത് ആര്‍ട്ടിസ്റ്റെന്ന നിലയിലും എന്നെ മെച്ചപ്പെടുത്തും. ആ പ്രോസസിലാണ് ഞാനിപ്പോഴെന്നും രഞ്ജിനി പറയുന്നു.
വര്‍ക്ക് ജീവിതത്തിന്റെ ഭാ?ഗമായി. വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണ്. ക്ഷീണിക്കില്ല. അതാണ് സ്റ്റേജിന്റെ എഫക്ട്. അടുത്ത സുഹൃത്തുക്കളെങ്കിലും നമ്മളുടെ കുഴപ്പം പറഞ്ഞ് തരുമ്പോള്‍ അത് ശരിയാക്കാന്‍ ശ്രമിക്കുക എന്നത് നമ്മളുടെ തീരുമാനം. കാരണം നമുക്ക് തന്നെ നമ്മളോടൊപ്പം ജീവിക്കണം. നാളെ ചിലപ്പോള്‍ വര്‍ക്കിന്റെ ഇന്‍സെക്യൂരിറ്റി ഉണ്ടാകും. മാതാപിതാക്കള്‍ക്ക് പ്രായമാകുന്നു. ഇതെല്ലാം അതിജീവിക്കാന്‍ കുറച്ച് സമാധാനം കിട്ടിയില്ലെങ്കില്‍ നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടും എന്നെനിക്ക് മനസിലായെന്നും രഞ്ജിനി ജോസ് പറഞ്ഞു. വിവാഹ മോചനത്തെക്കുറിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും രഞ്ജിനി ജോസ് സംസാരിച്ചിരുന്നു. നമ്മള് എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാല്‍ ആളുകള്‍ പിന്നെ മാറില്ല. അതിനു പകരം അഡ്ജസ്റ്റ് ചെയ്യാന്‍ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കില്‍ ആ ബന്ധം വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്നേഹമാണ്. ഒരു പേപ്പറില്‍ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്നേഹം ഇല്ലാതാകില്ലല്ലോ എന്നും രഞ്ജിനി ജോസ് അന്ന് പറഞ്ഞിരുന്നു.
ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച…
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ…
മാനിഫെസ്റ്റേഷനെക്കുറിച്ച് താരങ്ങളടക്കം ഇപ്പോള്‍ തുറന്നു പറയാറുണ്ട്. നമ്മുടെ…
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കോടികൾ പൊടിക്കുന്ന ഒരു…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ…
മസ്കുലാർ ഡിസ്ട്രോഫി എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന…