Categories: latest news

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. കോഫി വിത്ത് കരണിന്റെ അവസാന സീസണില്‍ ഒരുമിച്ചെത്തിയ ഇരുവരും ജനുവരിയില്‍ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് സെയ്ഫിന് നേരെയുണ്ടായ കത്തിക്കുത്ത് ആക്രമണത്തെ കുറിച്ചാണ് മനസ് തുറന്നത്. രക്തത്തില്‍ കുളിച്ച ഭര്‍ത്താവിനെ കണ്ടപ്പോഴുണ്ടായ ഭയം, സഹായത്തിനായി നെട്ടോട്ടമോടിയത്, കുട്ടികളുടെ പ്രതികരണം തുടങ്ങി ആ രാത്രിയിലെ നടുക്കുന്ന അനുഭവങ്ങളെ കുറിച്ചെല്ലാം കരീന സംസാരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും കരീന വ്യക്തമാക്കി. എന്തിനാണ് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.

പൊലീസ് ഞങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് വരെ ആളുകള്‍ പറഞ്ഞു. കാരണം പ്രതിയെ അറസ്റ്റ് ചെയ്തല്ലോ… എന്താണ് ഇത്?. പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നോ?. സെയ്ഫിനെ മകനും വീട്ടിലെ സഹായിയായ ഹരിയും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഞാന്‍ അപ്പോള്‍ നൈറ്റ് ടീഷര്‍ട്ടിലായിരുന്നു. റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷകള്‍ക്ക് കൈകാണിച്ച് സഹായം തേടുകയായിരുന്നു. ആ സമയത്ത് ആരും എന്റെ വീഡിയോ എടുത്തില്ലല്ലോ എന്നതാണ് ഭാഗ്യം. ഞാന്‍ ശരിക്കും ഭ്രാന്തിയെപ്പോലെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. സെയ്ഫിന് രക്തം വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.

ലിഫ്റ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അബ്ബാ മരിച്ചുപോകുമോ? എന്നായിരുന്നു തൈമൂര്‍ ചോദിച്ചത് കരീന പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് രക്തം വരുന്നത് കണ്ടതോടെ ഞാന്‍ ആകെ മരവിച്ചുപോയി. സെയ്ഫ് വളരെ ശാന്തനായിരുന്നു. എന്നാല്‍ ഞാന്‍ പരിഭ്രാന്തയായി എന്ത് ചെയ്യണമെന്നറിയാതെ ഓടുകയായിരുന്നു കരീന പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച സെയ്ഫ് അലി ഖാന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രിയായിരുന്നു അതെന്ന് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റിട്ടും സംഭവത്തിലുടനീളം താന്‍ ശാന്തത കൈവിടാതിരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാല്‍ ആ സമയത്ത് കുട്ടികളും വീട്ടിലുണ്ടായിരുന്നുവെന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. സെയ്ഫിന്റെ പരിക്കുകളുടെ ഗൗരവത്തെക്കുറിച്ചും ചികിത്സയ്ക്കിടെയുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും കരീന വെളിപ്പെടുത്തി. അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയുമായിരുന്നില്ല.

നട്ടെല്ലില്‍ തറച്ചിരുന്ന കത്തി പുറത്തെടുക്കുന്നതിനായി ഞരമ്പുകള്‍ മാറ്റേണ്ടി വന്നു. ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ സെയ്ഫ് വളരെ കൂളായിരുന്നു കരീന പറഞ്ഞു. ആക്രമണത്തില്‍ സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. തൊറാസിക് സ്‌പൈനല്‍ കോര്‍ഡിനുംപരിക്കേറ്റു. രണ്ടര ഇഞ്ചോളം നീളമുള്ള കത്തിയുടെ ഒരു ഭാഗം നട്ടെല്ലില്‍ തറച്ച നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈയ്ക്കും കഴുത്തിനും പരിക്കുകളുണ്ടായിരുന്നു. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് സെയ്ഫ് വീട്ടിലേക്ക് മടങ്ങിയത്. സെയ്ഫിന് നേരെയുണ്ടായ ആക്രമണം കുട്ടികളെയും എത്രത്തോളം ഭയപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു കരീനയുടെ വെളിപ്പെടുത്തലുകള്‍. മൂത്ത മകന്‍ തൈമൂര്‍ അച്ഛനോട് ചോദിച്ച ചോദ്യം കേട്ടാല്‍ ആരുടെയും മനസ് വേദനിക്കും എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

6 minutes ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

10 minutes ago

പല ഘട്ടത്തിലും മമിത സഹായിച്ചു; തുറന്ന് പറഞ്ഞ് അനശ്വര

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര…

27 minutes ago

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

4 hours ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

5 hours ago