Categories: latest news

സല്‍മാന്‍ ഖാന്റെ സെറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

സല്‍മാന്‍ഖാന്റെ സെറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സെറ്റില്‍ സല്‍മാന്‍ഖാന്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു സംഭവം നടന്നത്. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ അണിയറ പ്രവര്‍ത്തകരോട് ലോറന്‍സ് ബിഷ്‌ണോയിയെ അറിയിക്കണോ എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആളെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് ഇയാളെ വന്ന അറസ്റ്റ് ചെയ്യുകയും ചെയ്തത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സല്‍മാന്‍ഖാന്റെ ആരാധകനാണെന്നും ഷൂട്ടിംഗ് കാണാനായി സെറ്റില്‍ വന്നതാണെന്നും മനസ്സിലായിട്ടുണ്ട്.. എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് അണിയറ പ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതോടെ ഇയാളുടെ ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞ ഭീഷണിപ്പെടുത്തിയതാണ് എന്നാണ് പോലീസ് പറയുന്നത്.

മുംബൈ സ്വദേശിയായ വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പശ്ചാത്തലം പോലീസ് വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല. ലോറന്‍സ് ബിഷ്‌ണോയില്‍ നിന്നും തുടര്‍ച്ചയായ വധഭീഷണി നേരിടുന്നതിനാല്‍ കനത്ത സുരക്ഷയാണ് സല്‍മാന്‍ഖാന്റെ സെറ്റില്‍ ഒരുക്കിയിരിക്കുന്നത്.

നേരത്തെ തന്നെ സല്‍മാന്‍ഖാനും കുടുംബത്തിനും നേരെ വധഭീഷണികള്‍ ഉയരുകയും അദ്ദേഹത്തിന്റെ നേരെ വെടിയുതിര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. 1998 ല്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിനെത്തുടര്‍ന്നാണ് ലോറന്‍സ് ബിഷ്‌ണോയ് താരത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്നത്. ലോറന്‍സ് ബിഷ്‌ണോയ്!യും സംഘവും ഭീഷണി ഉയര്‍ത്തുന്നത് പതിവായതോടെ ഇവരുടെ പേരില്‍ പല അജ്ഞാതരും ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങളും ഉണ്ടായി. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ കനത്ത പൊലീസ് കാവലും ഉണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago