Categories: latest news

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്; എനിക്ക് പിന്നിൽ ദൈവവും ആരാധകരും മാത്രമെന്ന് താരം

തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി പ്രശസ്ത തമിഴ് താരം ധനുഷ് രംഗത്ത്. ചെന്നൈ സായ്‌റാം എൻജിനീയറിംഗ് കോളേജിൽ നടന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ-പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കവേയാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.


തന്റെ രാഷ്ട്രീയ പ്രവേശനം ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ താല്പര്യപ്രകാരമാണെന്ന രീതിയിൽ ഉയർന്ന ആരോപണങ്ങൾക്കാണ് താരം വേദിയിൽ മറുപടി നൽകിയത്. ബിജെപി അടക്കമുള്ള പാർട്ടികളുടെ പിന്തുണ തനിക്കുണ്ടെന്ന പ്രചാരണങ്ങളെ തള്ളിയ ധനുഷ്, ദൈവം മാത്രമാണ് തന്നെ വഴിനടത്തുന്നതെന്നും തന്റെ ആരാധകരും ജനങ്ങളും തനിക്കൊപ്പമുണ്ടെന്നും പ്രഖ്യാപിച്ചു.

എല്ലാവരുടെയും ഹൃദയം മിടിക്കുന്നത് ‘ലബ്-ഡബ്’ എന്നാണെങ്കിൽ തന്റെ ഹൃദയം മിടിക്കുന്നത് ‘ഫാൻസ് ഫാൻസ്’ എന്നാണെന്ന താരത്തിന്റെ വാക്കുകൾ സദസ്സ് ആവേശത്തോടെയാണ് സ്വീകരിച്ചത്.

അനില മൂര്‍ത്തി

Recent Posts

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

9 hours ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

9 hours ago

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…

9 hours ago