Categories: Gossips

‘അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍..’; മുന്‍ ഭര്‍ത്താവിനെ ഉദ്ദേശിച്ചാണോയെന്ന് ഭാമയോട് ആരാധകര്‍

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തെ കുറിച്ച് നടി ഭാമ കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്നാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. ജീവിതപങ്കാളിയായിരുന്ന അരുണുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഈയടുത്താണ് ഭാമ വെളിപ്പെടുത്തിയത്. അതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം’ ഭാമ കുറിച്ചു. ഈ സ്റ്റോറി താരം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. 2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ‘ഭാമ അരുണ്‍’ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് താനൊരു സിംഗിള്‍ മദറാണെന്ന് വെളിപ്പെടുത്തി ഭാമ രംഗത്തെത്തുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago