Categories: Videos

വീണ്ടും കാണാം പ്രഭുദേവയുടെ ആട്ടം; പേട്ട റാപ്പ് വീഡിയോ സോങ് വൈറല്‍

പ്രഭുദേവയെ നായകനാക്കി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അതിരാട്ടും’ എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭുദേവയുടെ നൃത്തരംഗങ്ങള്‍ തന്നെയാണ് വീഡിയോ സോങ്ങിലെ ശ്രദ്ധാകേന്ദ്രം.

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. ‘പാട്ട്, അടി, ആട്ടം – റിപ്പീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്.

പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്. പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേ,് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അനില മൂര്‍ത്തി

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

12 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

1 day ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

1 day ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

1 day ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

1 day ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

2 days ago