Categories: Videos

കഥ കേള്‍ക്കാന്‍ പോലും മമ്മൂട്ടി തയ്യാറാകാത്ത സിനിമ, നാളെ റിലീസ്; ഡൊമിനിക്കിനെ കുറിച്ച് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞത് കേട്ടോ !

ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ കഥ കേള്‍ക്കാന്‍ ആദ്യം മമ്മൂട്ടി തയ്യാറായില്ലെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയതുകൊണ്ടാണ് മമ്മൂട്ടി താല്‍പര്യക്കുറവ് അറിയിച്ചത്. എന്നാല്‍ കഥ പറഞ്ഞു തുടങ്ങി 15, 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി കഥാപാത്രത്തിലേക്ക് എത്തിയെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

‘ രണ്ട് മൂന്ന് ആളുകളുടെ അടുത്ത് ഞാന്‍ ഈ കഥ നേരത്തെ നരേറ്റ് ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തുകളും വേറെ ചില നടന്‍മാരുമായി സംസാരിച്ചു. പക്ഷേ, ഇത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്ന് പിന്നീട് എനിക്ക് തോന്നി. ഇനി വേറെ ആരോടും കഥ പറയണ്ട, ഞാന്‍ മമ്മൂക്കയെ ബന്ധപ്പെട്ടു നോക്കാം എന്നു തിരക്കഥാകൃത്തുക്കളോടു പറഞ്ഞു. അങ്ങനെ ഞാന്‍ ജോര്‍ജ് സാറിനെ വിളിച്ചു, മമ്മൂക്കയുമായി മീറ്റിങ്ങിനു സമയം വാങ്ങി. ഇന്‍വസ്റ്റിഗേഷന്‍ ഴോണര്‍ ആണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ‘വേണ്ട’ എന്നു പറഞ്ഞു. മലയാളത്തില്‍ കുറേയായി അങ്ങനെയുള്ള സിനിമകളാണ് വരുന്നതെന്ന് പറഞ്ഞ് കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. വേറെ എന്തെങ്കിലും കഥയുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ നിന്ന് വന്നതാണ്, റൈറ്ററും എന്റെ കൂടെയുണ്ട്. കഥയൊന്ന് കേള്‍ക്കാമോ എന്നു ചോദിച്ചു. ഇഷ്ടപ്പെടുകയാണെങ്കില്‍ മതി, അല്ലെങ്കില്‍ നമുക്ക് വേറെ നോക്കാം എന്നും അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ 15 മിനിറ്റ് കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്ക് വന്നു, ഇടയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ പത്ത് ദിവസം കൊണ്ട് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി,’ ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. നാളെയാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

1 week ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

1 week ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

1 week ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago