Categories: Gossips

വാലിബന്റെ രണ്ടാം ഭാഗം ഉടനില്ല; ലിജോ ചെയ്യാന്‍ പോകുന്നത് മമ്മൂട്ടി സിനിമ !

നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഒരു എന്റര്‍ടെയ്‌നര്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിക്കമ്പനിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ സിനിമയ്‌ക്കൊപ്പം തന്നെയാണ് വലിയൊരു ക്യാന്‍വാസില്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ഈ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ ആലോചിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.

Lijo Jose Pellissery

ചെറിയ ബജറ്റില്‍ ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിക്കമ്പനിയുടെ ആദ്യ പ്രൊജക്ട് ആയിരുന്നു. സിനിമ തിയറ്ററുകളിലും വിജയമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാന ചിത്രം.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago