Categories: latest news

മോഹന്‍ലാലിന് ഒരു നിര്‍ദേശവും കൊടുക്കേണ്ടി വന്നിട്ടില്ല; ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബന്‍ ഷൂട്ടിങ് വേളയില്‍ മോഹന്‍ലാലിനു യാതൊരു നിര്‍ദേശവും നല്‍കേണ്ടി വന്നിട്ടില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്ക് കുറച്ച് നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടി വന്നെങ്കില്‍ വാലിബനിലെ മോഹന്‍ലാലിലേക്ക് എത്തിയപ്പോള്‍ അത്ര പോലും വേണ്ടി വന്നില്ലെന്നാണ് ലിജോയുടെ വാക്കുകള്‍.

മലൈക്കോട്ടൈ വാലിബന്‍ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ലിജോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ അവസാന ചിത്രം. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രം വാലിബന്റെ വര്‍ക്കുകള്‍ തുടങ്ങിയത്. മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് ലിജോയുടെ രസകരമായ വാക്കുകള്‍.

നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്ക് അധികം നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കാനാണ് താന്‍ ശ്രദ്ധിച്ചതെന്ന് ലിജോ പറഞ്ഞിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിലേക്ക് എത്തുമ്പോള്‍ അങ്ങനെ തന്നെയായിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ലിജോയോട് ചോദിച്ചത്. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ നിന്ന് ചെറിയൊരു വ്യത്യാസം ഇവിടെയുണ്ടെന്നും മോഹന്‍ലാലിനു യാതൊരു നിര്‍ദേശവും കൊടുക്കേണ്ട ആവശ്യം വന്നില്ലെന്നും ലിജോ ചിരിച്ചുകൊണ്ട് പറഞ്ഞു.

ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago