Categories: latest news

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോര്‍ത്ത് നിരസിച്ചുവെന്നും ഉണ്ണിമായ പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പൊലീസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല. പലരുടെയും ഉപദേശങ്ങളും ടൈപ്പ് കാസ്റ്റിങ്ങ് കഥകളുമൊക്കെ കേട്ടിട്ട് വേണ്ടെന്ന് വച്ചു.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാം എന്ന് വിചാരിച്ചിട്ട് ചെയ്യാതെയിരുന്നു. ചെയ്യാതെ ഇരിക്കുമ്പോഴാണ് നമുക്ക് മനസിലാകുന്നത്, സിനിമയില്‍ ഭൂരിഭാ?ഗം കഥകളിലും പൊലീസ് വരാത്ത കഥകള്‍ കുറവാണ്. ശരാശരി ഒരു കഥയില്‍ പോലും പൊലീസിന്റെ എന്തെങ്കിലും കാര്യങ്ങള്‍ വരും.

പൊലീസ് ജോണറിലും ഒരുപാട് സിനിമകള്‍ സംഭവിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ പൊലീസ് വേഷം ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പൊലീസ് വേഷത്തില്‍ എന്താണ് നമുക്ക് വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കുക എന്ന ആശയത്തിലേക്ക് ഞാന്‍ തിരിച്ചെത്തി’.- ഉണ്ണിമായ പ്രസാദ് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

1 hour ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

1 hour ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

1 hour ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

2 hours ago