മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപര്‍ണ തോമസ്. സ്വന്തം നിലപാടുകള്‍ കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ഡിജിറ്റല്‍ ലോകത്ത് തനതായ ഇടം കണ്ടെത്തിയ ഇന്‍ഫ്‌ളുവന്‍സറാണ് അപര്‍ണ. അപര്‍ണയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ 32-ാം വയസ്സില്‍ സ്വന്തം വ്യക്തിത്വത്തെയും ഇതുവരെയുള്ള ജീവിതയാത്രയെയും മുന്‍നിര്‍ത്തി സ്വയം തുറന്നു സമ്മതിക്കുന്ന ഏഴ് പ്രധാന കാര്യങ്ങളാണ് അപര്‍ണ ആരാധകരുമായി പങ്കുവെച്ചത്. ‘എനിക്ക് 32 വയസ്സായി, പക്ഷേ ഇക്കാര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ എനിക്ക് മടിയില്ല’ എന്ന മുഖവുരയോടെയാണ് കുറിപ്പ്.
അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ നാല് വര്‍ഷത്തോളം ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്തിരുന്നു, ആ കാലമത്രയും ജീവിതത്തിന്റെ ഭൂരിഭാഗവും വായുവില്‍ ചിലവഴിച്ചത് യാതൊരു ഭയവുമില്ലാതെയാണ്.. എന്നാല്‍ ഇപ്പോള്‍, വിമാനത്തില്‍ ചെറിയൊരു ഇളക്കം ഉണ്ടായാല്‍പ്പോലും ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളെക്കുറിച്ചും ചിന്തിച്ച് ഭയന്നുപോകും.
അതിരാവിലെ ഉണരുന്ന ശീലമുള്ള ഒരാളാകാന്‍ ഞാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷേ രാവിലെ 8 മണിക്ക് മുന്‍പ് ഉണര്‍ന്നാല്‍ അന്ന് എന്റെ ആ ദിവസത്തിന്റെ മൂഡ് തന്നെ പോകും.
എനിക്ക് ഇക്കണോമിക്സില്‍ രണ്ട് ബിരുദങ്ങളുണ്ട്, പക്ഷേ ഞാനത് ഇന്നേവരെ ഒന്നിനും ഉപയോഗിച്ചിട്ടില്ല, എവിടെയും അതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടില്ല. സത്യം പറഞ്ഞാല്‍, അതിലൊരു സര്‍ട്ടിഫിക്കറ്റ് ഇതുവരെ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങിച്ചിട്ടുപോലുമില്ല. അതിപ്പോള്‍ ഒരു പതിറ്റാണ്ടായി.
ഓണ്‍ലൈന്‍ ഷോപ്പിംഗ് എനിക്കൊരു തെറാപ്പി പോലെയാണ്. വാങ്ങിയ ഡ്രസ്സുകളൊന്നും എനിക്ക് പാകമാകാതെ ആ പാക്കേജ് മൊത്തമായി തിരികെ അയക്കേണ്ടി വന്നാല്‍പ്പോലും, കടകളില്‍ നേരിട്ട് പോകാതെ ആദ്യമേ അതൊന്ന് ഓര്‍ഡര്‍ ചെയ്യുന്ന ആ പ്രക്രിയ തന്നെയാണ് യഥാര്‍ത്ഥത്തില്‍ എനിക്ക് മാനസിക ആശ്വാസം തരുന്നത്.
എനിക്ക് ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന് തോന്നാറുണ്ട്, എന്നാല്‍ ഏതെങ്കിലും ഒന്നില്‍ ഞാന്‍ അസാമാന്യ പ്രതിഭയാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ, അതെന്നെ ഒരിക്കലും അലട്ടിയിട്ടില്ല, കാരണം അത്രയധികം കഴിവുള്ള ആളുകളാണ് എനിക്ക് ചുറ്റുമുള്ളതെന്ന് എനിക്കറിയാം.
ഈ പ്രായത്തിനുള്ളില്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ പല വഴികളും പൂര്‍ണ്ണമായി മാറ്റിമറിച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ തുടങ്ങി ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി, ഒടുവില്‍ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന ഒന്നിലേക്ക് തന്നെ തിരിച്ചെത്തി-കണ്ടന്റ് ക്രിയേഷന്‍. ഇപ്പോള്‍ ഞാന്‍ ഇതൊരു മുഴുവന്‍ സമയ ജോലിയാക്കി മാറ്റുകയും അതിലൂടെ ജീവിക്കുകയും ചെയ്യുന്നു. എങ്കിലും ഞാന്‍ അറിയുന്ന പകുതിയിലധികം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത് ഇതൊരു ‘റിയല്‍ ജോലിയല്ല’ എന്നാണ്.
എപ്പോഴും ഇതിലും വലുതെന്തോ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, എന്റെ ഏറ്റവും വലിയ ഭയവും എന്നിലെ കഴിവുകള്‍ ഉപയോഗിക്കാതെ വെറുതെ പാഴായിപ്പോകുമോ എന്നതാണ്. പ്രായം കൂടുംതോറും ആ പേടിയും വലുതായിക്കൊണ്ടിരിക്കുന്നു. എങ്കിലും, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന എന്റെ ജീവിതത്തെ ഞാന്‍ സ്‌നേഹിക്കുന്നു. വളര്‍ച്ച എന്നത് എല്ലായ്‌പ്പോഴും നേര്‍രേഖയിലുള്ള ഒന്നല്ല, ഉള്ളതില്‍ നന്ദിയുള്ളവരായിരിക്കുക.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ്…