Shanvi
നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ ഴോണറിലുള്ള ചിത്രമാണ് മഹാവീര്യര്‍. ഫാന്റസിക്കാണ് ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
മഹാവീര്യറില്‍ നായിക കഥാപാത്രമായ ദേവയാനിയെ അവതരിപ്പിച്ചിരിക്കുന്നത് നടിയും മോഡലുമായ ഷാന്‍വി ശ്രീവാസ്തവയാണ്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുന്നത്.
1992 ഡിസംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഷാന്‍വിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 29 വയസ്സാണ് പ്രായം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. കന്നഡ ചിത്രങ്ങളിലൂടെയാണ് ഷാന്‍വി അഭിനയരംഗത്ത് സജീവമായത്. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൗലി ആണ് ഷാന്‍വിയുടെ ആദ്യ ചിത്രം. ചന്ദ്രലേഖ, റൗഡി, മാസ്റ്റര്‍പീസ്, ബലേ ജോഡി, തരക്, സഹേബ, മഫ്തി, ഗീത തുടങ്ങിയ തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മഹാവീര്യര്‍ ആണ് ഷാന്‍വിയുടെ ആദ്യ മലയാള ചിത്രം.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…