Categories: latest news

ഹേറ്റാണ് എന്നെ വളര്‍ത്തിയത്; ഹന്‍സിക

കോണ്‍ടെന്റ് ക്രിയേഷന്‍ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും നടി ഹന്‍സിക കൃഷ്ണ. തനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും അതില്‍ പ്രശ്‌നം തോന്നുന്നവരുണ്ടെങ്കില്‍ അതവരുടെ പ്രശ്‌നമാണെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിക ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് 14 വയസുള്ളപ്പോഴാണ് ഞാന്‍ കോണ്‍ടെന്റ് ക്രിയേഷന്‍ ചെയ്ത് തുടങ്ങുന്നത്. അന്ന് നമ്മുടെ ഫുള്‍ ഫാമിലി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. അന്നേ തുടങ്ങിയതാണ് ഈ ഹേറ്റ്. അപ്പോള്‍ എനിക്കൊരു 14 ഹാഫ് ആ ഒരു ഏജാണ്. ഇങ്ങനെ ഹേറ്റ് കാണുമ്പോള്‍ അന്ന് ഞാന്‍ ഭയങ്കര ബോതേടായിട്ട് ചേച്ചിമാരൊടൊക്കെ, ഇതെന്താ ഇങ്ങനെ എല്ലാവരും എന്താ നമ്മളെ ഇങ്ങനെ ഹേറ്റ് ചെയ്യുന്നേ എന്ന് ചോദിക്കുമായിരുന്നു’.

‘അന്ന് ഞാന്‍ എനിക്ക് വല്ല പ്രശ്‌നവുമുണ്ടോ എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴും അച്ഛനും സിസ്റ്റേഴ്സൊക്കെ ‘ലൈഫ് അങ്ങനെയാണ്. നീ ഇത് കണ്ട് സാഡായി ഇത് നിര്‍ത്തണം എന്നൊന്നും ചിന്തിക്കല്ലേ’ എന്നാണ് പറഞ്ഞത്. കോവിഡ് ടൈമില്‍ എനിക്ക് കുറെ ഫ്രീ ടൈം ഉള്ളതുകൊണ്ട് എനിക്കിഷ്ടപെട്ട് ചെയ്തു തുടങ്ങിയതാണ്. പിന്നെ കുറെ സബ്‌സ്‌ക്രൈബേഴ്‌സും ഫോളോവേഴ്‌സുമൊക്കെ കിട്ടി. അവരും കുറേ പിള്ളേരും ആള്‍ക്കാരൊക്കെ കണ്ട് അവര്‍ക്ക് നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ സൈഡില്‍ ഒരു ഹേറ്റ്‌സ് നോക്കിയിട്ട് അവിടെ എനിക്ക് നിര്‍ത്താന്‍ തോന്നിയില്ല. കാരണം എനിക്കവരുടെ ആ സ്‌നേഹം ഇഷ്ടപ്പെട്ടു’, ഹന്‍സിക പറഞ്ഞു.

ഇന്ന് ഞാന്‍ വന്നിട്ട് ഏഴ് വര്‍ഷമായി, ഇന്നും ഹേറ്റ് ഉണ്ട്. പക്ഷേ ഞാന്‍ നോക്കുമ്പോള്‍ ഞാന്‍ അവിടന്ന് ഗ്രോ ആയിട്ടേയുള്ളൂ. ഞാന്‍ അവിടന്ന് താഴേ പോയിട്ടില്ല. ഞാന്‍ ഇപ്പോഴും എത്തേണ്ട പോയിന്റ് എത്തിയിട്ടൊന്നുമില്ല, ഇമ്പ്രൂവ് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഹേറ്റ് എന്നുള്ളത് സൈഡില്‍ കൂടെ വരും. പക്ഷേ ഞാന്‍ പോസിറ്റിവിറ്റി മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ഹേറ്റ് ഇന്നും നാളെയും എന്നും കാണുമായിരിക്കും. പക്ഷേ എനിക്ക് മുമ്പോട്ട് പോകണമെങ്കില്‍ ഞാന്‍ എന്നെ തന്നെ ആദ്യം വിശ്വസിക്കണം’, ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ഇഷാനി അര്‍ജുന്‍ വിവാഹം അഞ്ച് വര്‍ഷത്തിന് ശേഷം

ആരാധകര്‍ അത്രയേറെ പ്രതീക്ഷയോടെ നോക്കി കാണുന്ന കുടുംബമാണ്…

4 minutes ago

പുരുഷന്മാരും ഒരിക്കലെങ്കിലും ആര്‍ത്തവ വേദന അറിയണം; രശ്മിക

സ്ത്രീകള്‍ ഓരോ മാസവും കടന്നുപോകുന്ന ആര്‍ത്തവ വേദനയുടെ…

6 minutes ago

തനിക്ക് ADHD ; പക്ഷേ താനത് കാര്യമാക്കുന്നില്ലെന്ന് നടി;

മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക്…

8 minutes ago

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…

18 minutes ago

സെക്‌സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്; ശ്രുതി ഹാസന്‍

പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…

21 minutes ago

ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…

23 minutes ago