ആരാധകര്‍ അത്രയേറെ പ്രതീക്ഷയോടെ നോക്കി കാണുന്ന കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. കുടുംബത്തിലെ നാല് മക്കളും സെലിബ്രിറ്റികളാണ്, ഓരോരുത്തരുടെയും സ്വകാര്യ വിശേഷങ്ങള്‍ ഓരോരുത്തരും സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കാറുണ്ട്. ദിയ കൃഷ്ണയുടെ വിവാഹവും, അഹാന കൃഷ്ണയുടെ വിവാഹവുമൊക്കെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
ഇനി മൂന്നാമത്തെ മകള്‍ ഇഷാനിയുടെ വിവാഹമാണ്. ഇഷാനിയും അര്‍ജുനും തമ്മിലുള്ള ബന്ധം ഇതിനോടകം ചര്‍ച്ചയായിട്ടുള്ളതാണ്. ഇരു കുടുംബങ്ങള്‍ തമ്മിലും ആ ബന്ധം ഇതിനോടകം ഉറപ്പിച്ചിട്ടുള്ളതാണ്. പല വീഡിയോകളിലൂടെയും അത് വളരെ വ്യക്തവുമാണ്. അര്‍ജുന്റെയും ഇഷാനിയുടെയും വിവാഹം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണയുടെ അന്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷം നടത്തിയിരുന്നു. മകളായ അഹാന പ്ലാന്‍ ചെയ്ത പരിപാടിയില്‍ അര്‍ജുന്റെ അമ്മയും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടയിലെ ഒരു ഗെയമിലാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇഷാനിയുടെ കല്യാണമുണ്ടാവും എന്ന് അഹാന കൃഷ്ണ പറയുന്നത്. ആ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ദിയ കൃഷ്ണയുടെ വിവാഹം വേറിട്ടൊരു ആഘോഷമായിരുന്നു. അത് കുടുംബും സോഷ്യല്‍ മീഡിയയും ആഘോഷിച്ചതാണ്. അതിന് ശേഷം അഹാനയുടെ വിവാഹവും, വിവാഹ വിശേഷങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതുകൊണ്ട് തന്നെ അത്തരം എന്തെങ്കിലുമൊരു പ്രത്യേകതയോടെയായിരിക്കും അര്‍ജുന്റെയും ഇഷാനിയുടെയും വിവാഹം വരാന്‍ പോകുന്നത്.
സ്ത്രീകള്‍ ഓരോ മാസവും കടന്നുപോകുന്ന ആര്‍ത്തവ വേദനയുടെ…
മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക്…
കോണ്‍ടെന്റ് ക്രിയേഷന്‍ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും…
നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…
പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…