Categories: latest news

പുരുഷന്മാരും ഒരിക്കലെങ്കിലും ആര്‍ത്തവ വേദന അറിയണം; രശ്മിക

സ്ത്രീകള്‍ ഓരോ മാസവും കടന്നുപോകുന്ന ആര്‍ത്തവ വേദനയുടെ തീവ്രത പുരുഷന്മാര്‍ക്ക് ഒരിക്കലെങ്കിലും അനുഭവിക്കണം എന്ന് ചില സ്ത്രീകളെങ്കിലും ആഗ്രഹിച്ചിട്ടില്ലെ? എന്നാല്‍ അങ്ങനെ ഒരു അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന . ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന്റെ ഭാഗമായി നേരിടേണ്ടിവരുന്ന വേദനകളെക്കുറിച്ചും താരം നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ജഗപതി ബാബു അവതാരകനായി എത്തുന്ന തെലുങ്ക് ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമ്മു രാ’യിലാണ് രശ്മിക തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘പുരുഷന്മാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആര്‍ത്തവം ഉണ്ടാകണം, എങ്കില്‍ മാത്രമേ സ്ത്രീകള്‍ ഓരോ മാസവും അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടുകളും അവര്‍ക്ക് യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ’ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് നിസാരമായി തോന്നാറുണ്ടെന്നും എന്നാല്‍ അതിന്റെ തീവ്രത അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ എന്നും രശ്മിക പങ്കുവെച്ചു.

ആര്‍ത്തവ സമയത്ത് തനിക്ക് അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ചും താരം പരിപാടിയില്‍ വിശദമായി സംസാരിച്ചു. ചില സമയങ്ങളില്‍ വേദന സഹിക്കാന്‍ പറ്റാത്തവിധം കഠിനമാകാറുണ്ടെന്നും ഒരിക്കല്‍ വേദന കാരണം ബോധംകെട്ട് വീണിട്ടുണ്ടെന്നും രശ്മിക വെളിപ്പെടുത്തി. കുട്ടിക്കാലത്തു തന്നെ ആര്‍ത്തവത്തിന്റെ പല കാഠിന്യങ്ങളും അനുഭവിക്കേണ്ടവന്നു എന്ന് രശ്മിക പറഞ്ഞു.

ആര്‍ത്തവം എന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെങ്കിലും അതിനോടനുബന്ധിച്ചുള്ള വേദനയും മാനസിക സമ്മര്‍ദവും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് നേരിയ അസ്വസ്ഥതകള്‍ മാത്രമാണ് അനുഭവപ്പെടുന്നതെങ്കില്‍ മറ്റുചിലര്‍ക്ക് ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള വേദനയുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിനുപകരം പലപ്പോഴും സ്ത്രീകള്‍ നിശബ്ദമായി സഹിക്കുകയാണ് പതിവ്.

എന്നാല്‍, താരത്തിന്റെ വാക്കുകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ആര്‍ത്തവ വേദനയെക്കുറിച്ച് പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും രശ്മിക പറഞ്ഞതില്‍ തെറ്റില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും പല ഇടങ്ങളിലും തുറന്നുപറയാന്‍ മടിക്കുന്ന വിഷയമായതിനാല്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ വരും തലമുറയില്‍ നിന്നും ആവശ്യമാണ് എന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇഷാനി അര്‍ജുന്‍ വിവാഹം അഞ്ച് വര്‍ഷത്തിന് ശേഷം

ആരാധകര്‍ അത്രയേറെ പ്രതീക്ഷയോടെ നോക്കി കാണുന്ന കുടുംബമാണ്…

14 minutes ago

തനിക്ക് ADHD ; പക്ഷേ താനത് കാര്യമാക്കുന്നില്ലെന്ന് നടി;

മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക്…

18 minutes ago

ഹേറ്റാണ് എന്നെ വളര്‍ത്തിയത്; ഹന്‍സിക

കോണ്‍ടെന്റ് ക്രിയേഷന്‍ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും…

22 minutes ago

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…

28 minutes ago

സെക്‌സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്; ശ്രുതി ഹാസന്‍

പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…

31 minutes ago

ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…

33 minutes ago