Categories: latest news

സെക്‌സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്; ശ്രുതി ഹാസന്‍

പെദ്ദി’ എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച് നടി ശ്രുതി ഹാസന്‍. ഗാനരംഗത്ത് സെക്‌സിയായി പ്രത്യക്ഷപ്പെട്ടത് ആരെയെങ്കിലും പ്രീതിപ്പെടുത്താനല്ലെന്നും അത്തരത്തിലുള്ള പ്രകടനങ്ങള്‍ താന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ശ്രുതി വ്യക്തമാക്കി. ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഡാന്‍സ് ചെയ്യാനും ഒരുങ്ങാനും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശ്രുതി പറഞ്ഞു. ‘പെദ്ദി’യിലെ ഗാനത്തെയും അതിലെ തന്റെ പ്രകടനത്തെയും സമീപിച്ചതും ഈ താല്‍പര്യത്തോടെയാണെന്നും താരം വ്യക്തമാക്കി. വിഷ്വല്‍ സെക്ഷ്വാലിറ്റി തനിക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒന്നാണെന്നും എന്നാല്‍ ഏത് വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ സ്വന്തം കംഫര്‍ട്ടിന് പ്രാധാന്യം നല്‍കാറുണ്ടെന്നും ശ്രുതി പറഞ്ഞു.

ഒരു വസ്ത്രം ധരിക്കുന്നത് കംഫര്‍ട്ടബിളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിയാണ് താനെന്നും അത്തരത്തില്‍ കംഫര്‍ട്ടബിളല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇതിന്റെ പേരില്‍ സെറ്റുകളില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ പ്രശ്‌നക്കാരിയെന്ന് വിളിച്ചിട്ടുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

തനിക്ക് ADHD ; പക്ഷേ താനത് കാര്യമാക്കുന്നില്ലെന്ന് നടി;

മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക്…

2 minutes ago

ഹേറ്റാണ് എന്നെ വളര്‍ത്തിയത്; ഹന്‍സിക

കോണ്‍ടെന്റ് ക്രിയേഷന്‍ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും…

6 minutes ago

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…

12 minutes ago

ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…

17 minutes ago

ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്നമൊന്നും എനിക്കില്ല; സ്വാസിക

തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി സ്വാസികയിപ്പോള്‍. ഒന്നിനുപുറകേ…

21 minutes ago

മമ്മൂട്ടി ചോദിച്ച ആ ചോദ്യം; തുറന്ന് പറഞ്ഞ് ലെന

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം…

23 minutes ago