Categories: latest news

ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്നമൊന്നും എനിക്കില്ല; സ്വാസിക

തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി സ്വാസികയിപ്പോള്‍. ഒന്നിനുപുറകേ ഒന്നായി നിരവധി സിനിമകളാണ് സ്വാസികയുടേതായി മറ്റു ഭാഷകളില്‍ പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലു?ഗു ചിത്രം ‘ആകാശംലോ ഒക്ക താര’യാണ് സ്വാസികയുടേതായി ഒടുവില്‍ റിലീസിനെത്തിയിരിക്കുന്ന ചിത്രം. ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക ചിത്രത്തില്‍ വേഷമിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവേ സ്വാസികയ്ക്ക് തന്നേക്കാള്‍ പ്രായം കുറവാണെന്നും എങ്കിലും തന്റെ ചേച്ചിയായുള്ള ചിത്രത്തിലെ ഈ വേഷം സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ സ്വാസികയുടേത് സ്വാഭാവിക അഭിനയമായിരുന്നുവെന്നും ഷൂട്ടിനിടയില്‍ തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്ററുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ അമ്മയുടെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ടൊവിനോ യൂത്തല്ലല്ലോ. ടൊവിനോ എന്റ പ്രായം തന്നെയാണ്. എന്നേക്കാള്‍ മൂത്തതാണ്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ‘പ്രഭുവിന്റെ മക്കള്‍’ എന്ന സിനിമ ചെയ്തതാണ്. എനിക്കും ടൊവിയ്ക്കുമൊക്കെ ഏകദേശം ഒരേ പ്രായമൊക്കെയാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും’.- സ്വാസിക പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തനിക്ക് ADHD ; പക്ഷേ താനത് കാര്യമാക്കുന്നില്ലെന്ന് നടി;

മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക്…

2 minutes ago

ഹേറ്റാണ് എന്നെ വളര്‍ത്തിയത്; ഹന്‍സിക

കോണ്‍ടെന്റ് ക്രിയേഷന്‍ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും…

6 minutes ago

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…

12 minutes ago

സെക്‌സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്; ശ്രുതി ഹാസന്‍

പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…

15 minutes ago

ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…

17 minutes ago

മമ്മൂട്ടി ചോദിച്ച ആ ചോദ്യം; തുറന്ന് പറഞ്ഞ് ലെന

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം…

23 minutes ago