ജയസൂര്യയെ നായകനാക്കി ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ‘മായന്‍ – ചാപ്റ്റര്‍ 1’. ഡിസംബര്‍ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും. നൈല ഉഷ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെ നടന് മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നൈലയിപ്പോള്.
‘മായ’ന്റെ പ്രൊമോഷന്റെ ഭാ?ഗമായി ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൈല. ‘മായന്‍’ സിനിമയുടെ ഡബ്ബിങ്ങിന് ഞാന്‍ ചെന്നപ്പോള്‍ ‘ഒഎം’ സിനിമയുടെ ഡബ്ബിങ്ങ് മമ്മൂക്കയുടെ അവിടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. മമ്മൂക്ക അവിടെയുള്ളതു കൊണ്ട്, മനസില്‍ ഞാനാദ്യം ചിന്തിക്കുന്നത്, അദ്ദേഹത്തിന്റെ ഡബ്ബിങ്ങിന് ഒരു ശല്യവുമുണ്ടാക്കാതെ ഡബ്ബ് ചെയ്തിട്ട് അങ്ങ് പോകാം എന്നായിരുന്നു.
കുറച്ചുകഴിഞ്ഞ് സംവിധായകന് ജിതിനൊക്കെ എന്നോട് ചോദിച്ചു, മമ്മൂക്കയെ കണ്ടില്ലേ എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഞാന്‍ ഇനി ചെന്നു കഴിഞ്ഞാല്‍ മമ്മൂക്കയ്ക്ക് ശല്യമാകില്ലേ എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു, അതെന്താ അങ്ങനെ പറയുന്നേ പോയി അദ്ദേഹത്തെ കാണൂ എന്ന്. അപ്പോള്‍ ഞാനോര്‍ത്തു ശരിയാണല്ലോ.
അങ്ങനെയാണ് അദ്ദേഹത്തെ പോയി കണ്ടത്. അപ്പോള്‍ ഒഎം സിനിമയുടെ ആള്ക്കാര് തന്നെ എന്നോട് പറഞ്ഞു, ഡബ്ബിങ് അഞ്ച് ദിവസമായിട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഡബ്ബിങ് മുന്നോട്ട് പോകുന്നില്ല. കാരണം അദ്ദേഹത്തെ കാണാന്‍ ഇതുപോലെ ഓരോരുത്തര് വരുന്നു, പോകുന്നു ഫോട്ടോ എടുക്കുന്നു.
അതുകൊണ്ട് ഡബ്ബിങ് ഓരോ ദിവസവും കുറച്ചു കുറച്ചേ നടക്കുന്നുള്ളൂവെന്ന്. അദ്ദേഹത്തെ കാണാനായത് വലിയൊരു അനുഭവമായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചു, ‘നീ ഈ സിനിമയില്‍ കറുത്തമ്മ ആയിട്ടാണോ അഭിനയിക്കുന്നത്’ എന്ന്. ‘നീ ആണോ ഈ സിനിമയിലെ കറുത്തമ്മ’ എന്നൊക്കെ ചോദിച്ചു’.- നൈല ഉഷ പറഞ്ഞു.
നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…
പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…
തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി സ്വാസികയിപ്പോള്‍. ഒന്നിനുപുറകേ…
മലയാള സിനിമയിലെ യുവനടി സന അൽത്താഫിന്റെ പുതിയ…
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ 100 കോടി…