Categories: Uncategorized

‘പ്രേമലു’ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു; മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ‘ഹലോ ഡിയർ’ റിലീസ് തീയതി പ്രഖ്യാപിച്ചു!

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പ്രേമലു’വിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ മമിത ബൈജുവും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഹലോ ഡിയർ’ എന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നു. ചിത്രത്തിന്റെ ആകർഷകമായ പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം 2027 ജനുവരി 29-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയുടെ സഹരചയിതാവും അഭിനേതാവുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവതലമുറയുടെ പ്രണയവും നഗരജീവിത പശ്ചാത്തലവും ഹാസ്യത്തിന് പ്രാധാന്യം നൽകി പറയുന്ന ഒരു ഫുൾ ലെങ്ത് റൊമാന്റിക് കോമഡി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ‘എ ഹലോ ഈസ് ജസ്റ്റ് ദി ബിഗിനിങ്’ എന്ന ക്യാപ്ഷനോടെ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.


ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത സംഗീതജ്ഞൻ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണവും ചാമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും…

1 minute ago

സെക്‌സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്; ശ്രുതി ഹാസന്‍

പെദ്ദി' എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ പ്രതികരിച്ച്…

5 minutes ago

ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും…

7 minutes ago

ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്നമൊന്നും എനിക്കില്ല; സ്വാസിക

തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി സ്വാസികയിപ്പോള്‍. ഒന്നിനുപുറകേ…

11 minutes ago

മമ്മൂട്ടി ചോദിച്ച ആ ചോദ്യം; തുറന്ന് പറഞ്ഞ് ലെന

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം…

13 minutes ago