Categories: Uncategorized

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്. ഫഹദിന്റെ ജീവിതം തന്നെ പലര്‍ക്കും പ്രചോദനമാണ്. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദിന്റെ അരങ്ങേറ്റ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. ഇതോടെ മനം നൊന്ത് നാട് വിട്ട ഫഹദ് തിരികെ വരുന്നത് ഏഴ് വര്‍ഷത്തിന് ശേഷമാണ്. ആ തിരിച്ചുവരവില്‍ മാറിയത് ഫഹദിന്റെ കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖച്ഛായ തന്നെയാണ്.

കയ്യെത്തും ദൂരത്ത് എന്ന ആദ്യ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നാട് വിട്ടതിനെക്കുറിച്ചും പിന്നീട് തിരിച്ചുവന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് ടിവിയിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

”ആദ്യ സിനിമ പുറത്തിറങ്ങി ഇന്നേക്ക് (സെപ്റ്റംബര്‍ 27) 24 വര്‍ഷമായിരിക്കുകയാണ്. അതിനിടെയില്‍ 7 വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. 2002 ല്‍ പോയി, പിന്നീട് 2009 ല്‍ തിരികെ വന്നു. ആദ്യത്തെ പടം വിജയിച്ചില്ല. വാപ്പയായിരുന്നു സംവിധാനം ചെയ്തത്. എനിക്കന്ന് 17-18 വയസായിരുന്നു. ആ സമയത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് പുതുമുഖങ്ങള്‍ അരങ്ങേറിയിരുന്നു. ഹൃത്വിക് റോഷനെക്കെ അപ്പോഴാണ് വരുന്നത്. കുറേ സംവിധായകര്‍ തങ്ങളുടെ മക്കളെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്ക് ശരിയായി വന്നില്ല.” ഫഹദ് പറയുന്നു.

”എനിക്കത് വല്ലാതെ വിഷമമുണ്ടാക്കി. കുറച്ച് കാലം വിട്ടു നില്‍ക്കാന്‍ തോന്നി. അങ്ങനെ ഞാന്‍ അമേരിക്കയിലേക്ക് പോയി. എഞ്ചിനീയറിങ് പഠിക്കാന്‍. പിന്നെ ഫിലോസഫി പഠിച്ചു. ആ സമയത്താണ് സുഹൃത്തുക്കളിലൂടെ ഇന്റര്‍നാഷണല്‍ സിനിമകള്‍ ഒരുപാട് കണ്ടു. ആ സമയത്ത് എപ്പോഴോ തിരികെ വരണമെന്നും ഒരു സിനിമ ചെയ്യണമെന്നും തോന്നി. എന്റെ വാപ്പയ്ക്ക് വേണ്ടി ഒരൊറ്റ സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അതിപ്പോള്‍ 66 സിനിമയിലെത്തി നില്‍ക്കുന്നു” എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

32 minutes ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

37 minutes ago

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

19 hours ago