Categories: Gossips

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചിട്ടും വന്ദനവും മിഥുനവും പൊളിഞ്ഞു ! കാരണം അറിയാതെ ആരാധകര്‍

മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട സിനിമകളാണ് വന്ദനവും മിഥുനവും ! എന്നാല്‍ പില്‍ക്കാലത്ത് മിനിസ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റുകളായ സിനിമകളാണ് രണ്ടും.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. വന്ദനം എങ്ങനെയാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത് ? പ്രിയദര്‍ശന്റെ ‘ചിത്രം’ എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് ‘വന്ദന’ത്തിന്റെ ക്ലൈമാക്‌സില്‍ നായികാനായകന്മാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്‌സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്‌സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് ‘വന്ദന’ത്തിന്റെ ഉയര്‍ന്ന കളക്ഷന് വിഘാതമായത്. മോഹന്‍ലാല്‍, ഗിരിജ, നെടുമുടി വേണു, മുകേഷ്, ജഗദീഷ്, തിക്കുറിശി, സോമന്‍ എന്നിവരാണ് വന്ദനത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

1993 ലാണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം റിലീസ് ചെയ്തത്. കുടുംബപ്രേക്ഷര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയമായിരുന്നു മിഥുനത്തിലേത്. കോമഡിക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു ചിത്രത്തില്‍. ഇങ്ങനെയൊക്കെയാണെങ്കിലും മിഥുനം തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

 

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago