Categories: latest news

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ് എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും സായിച്ഛന്‍. അച്ഛന്‍ കര്‍ക്കശക്കാരനായിരിക്കുമല്ലോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ അല്ല. വളരെ ചില്‍ ആണ്. കോമഡി പറയും. അച്ഛനും അമ്മയ്ക്കുമൊക്കെ റീലുകളൊക്കെ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. അവര്‍ പിള്ളേരെ പോലെയാണ് റീല്‍ ചെയ്യുമ്പോള്‍” കല്യാണി പറയുന്നു.

”ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയിലേത് പോലുള്ള മോഡുലേഷന്‍ അമ്മയ്ക്ക് ഇപ്പോള്‍ പറ്റില്ലേ എന്ന് ഞാന്‍ ആലോചിക്കും. അത് പോലെയല്ല അമ്മ ചെയ്തു വച്ചതെന്ന് റീല്‍ എടുക്കുമ്പോള്‍ ഞാന്‍ പറയും. വര്‍ഷം കുറേ ആയില്ലേ മോളേ, ഇത് അതുപോലെ ചെയ്യാന്‍ പറ്റുന്നില്ല എന്ന് അമ്മ പറയും. ശബ്ദം വരെ മാറി”.

”പെര്‍ഫോം ചെയ്യുമ്പോള്‍ ഹൈ പിച്ചിലാണ് അമ്മ സംസാരിക്കുക. അമ്മ ചെയ്തതില്‍ എനിക്കിഷ്ടം റോഷാക്ക് ആണ്. സുശീല എന്ന കഥാപാത്രത്തിനുള്ള ഡെപ്ത് ഭീകരമാണ്. അമ്മയുടെ മകളായതില്‍ അഭിമാനമാണ്. ഇപ്പോഴും കാണുന്ന സിനിമയാണത്. അമ്മ ആ വേഷം എങ്ങനെ ചെയ്തെന്ന് അറിയില്ല” എന്നും കല്യാണി പറയുന്നു. അതേസമയം കല്യാണി നായികയായ മധുവിധു തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ നായകന്‍.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago