മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്‍ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാല്‍ മനോജുമായി ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്‌ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗൗരി. പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.
മനോജ് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ വെച്ചതുകൊണ്ടല്ല തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്നും തന്റെ ഇപ്പോഴത്തെ മോഡേണ്‍ ഫോട്ടോഷൂട്ടുകള്‍ക്കും വേര്‍പിരിയലുമായി ബന്ധമില്ലെന്നും ഗൗരി കൃഷ്ണന്‍ പറയുന്നു. ”മനോജേട്ടനുമായി വീണ്ടും ഒന്നിക്കുമോ എന്നു ചോദിച്ചാല്‍ അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല. അതിന് മറുപടി ഇല്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്താണെന്നു പറയാന്‍ താല്‍പര്യമില്ല. എനിക്ക് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ വെച്ചിരുന്നത് കൊണ്ടൊന്നുമല്ല ഞങ്ങള്‍ പിരിഞ്ഞത്. ഞാനിപ്പോള്‍ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല. ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വെച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ അത് വള്‍ഗറായി തോന്നിയേനെ. ഇപ്പോള്‍ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോള്‍ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു.
എനിക്ക് ഞാന്‍ തന്നെയായിരുന്നു പിന്തുണ. നമ്മുടെ ബാക്ക് ബോണ്‍ എപ്പോഴും നമ്മള്‍ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണില്‍ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കുന്ന ആള്‍ കൂടിയാണ് ഞാന്‍”, ഗൗരി കൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…
സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട്…