Categories: latest news

യൂണിഫോം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു: ഇന്ദ്രന്‍സ്

സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഹാസ്യതാരമായി തിളങ്ങി. ഏറെക്കാലം ആ ലൂപ്പില്‍ തന്നൊയിരുന്നു. പക്ഷെ കാലം മാറിയപ്പോള്‍ ഇന്ദ്രന്‍സിലെ നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും രാജ്യാന്തര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

അഭിനയം കൊണ്ട് ഞെട്ടിപ്പിക്കുന്നത് പോലെ തന്നെ തന്റെ ജീവിതത്തിലെ ലാളിത്യം കൊണ്ടും ഇന്ദ്രന്‍സ് കയ്യടി നേടാറുണ്ട്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. നന്നായി പഠിക്കുമായിരുന്നിട്ടും യൂണിഫോം വാങ്ങാന്‍ കാശില്ലാത്തതു കൊണ്ടാണ് പഠനം നിര്‍ത്തേണ്ടി വന്നതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

പഠിച്ചതെല്ലാം തിരുവനന്തപുരം കുമാരപുരത്താണ്. കുട്ടിക്കാലവും കുമാരപുരത്ത് തന്നെയായിരുന്നു. സ്‌കൂള്‍ ജീവിതം കഴിഞ്ഞതോടെ പഠനവും നിര്‍ത്തി. പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് എല്ലാം കിട്ടിക്കൊണ്ടിരുന്നതാണ്. അന്നൊക്കെ മാര്‍ക്ക് അനുസരിച്ചായിരുന്നു കുട്ടികളെ ക്ലാസില്‍ ഇരുത്തുക. അതിനാല്‍ ഞാന്‍ എപ്പോഴും മുന്‍ ബെഞ്ചില്‍ തന്നെയാകും ഉണ്ടാകുക.” ഇന്ദ്രന്‍സ് പറയുന്നു.

”പക്ഷെ പിന്നീട് നാലാം ക്ലാസ് ആയപ്പോഴേക്കും യൂണിഫോം ഒരു പ്രശ്നമായി. അങ്ങനെ ഒരു വര്‍ഷം സ്‌കൂളില്‍ പോയില്ല. ഒരു വര്‍ഷം കഴിഞ്ഞു പോയി. അന്ന് ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ പ്രശ്നങ്ങള്‍ ആയിരുന്നു. അങ്ങനെ ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും നാലാം ക്ലാസില്‍ പോയി. പിന്നേയും യൂണിഫോം കര്‍ശനമാക്കിയതോടെ വീണ്ടും പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഞങ്ങള്‍ ഏഴ് മക്കള്‍ ഉള്ള കുടുംബമായിരുന്നു. അതില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു ഞാന്‍” എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വടക്കുന്നാഥ ദർശനവുമായി രഞ്ജിത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രഞ്ജിത മേനോൻ…

7 hours ago

സൺകിസ്ഡ് ; വേദികയുടെ പുതിയ വീഡിയോ

തെന്നിന്ത്യൻ നടി വേദിക പങ്കുവെച്ച പുതിയ വീഡിയോയാണ്…

7 hours ago

കാഷ്വൽ-ചിക് ലുക്കിൽ പാർവതി ആർ. കൃഷ്ണ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ.…

7 hours ago

മകള്‍ക്ക് എതിരായ അധിക്ഷേപം; മറുപടിയുമായി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും…

14 hours ago

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…

14 hours ago