ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍ ‘ലോട്ടറി’ എന്നു വിശേഷിപ്പിക്കാം. സോഷ്യല്‍ മീഡിയയില്‍ വെറുതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഓരോ പോസ്റ്റും വരുമാനമാക്കി മാറ്റുന്ന ‘സബ്സ്‌ക്രിപ്ഷന്‍’ മോഡലിലേക്ക് ഇന്‍സ്റ്റഗ്രാം ലോകം മാറിക്കഴിഞ്ഞു. സെലിബ്രിറ്റികളുടെയും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും സവിശേഷമായ (എക്‌സ്‌ക്ലൂസീവ്) കണ്ടന്റുകള്‍ കാണാന്‍ ആരാധകര്‍ പണം നല്‍കുന്ന ഈ രീതിക്ക് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നടി അന്ന രാജനും ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെയാണ് അന്ന രാജന്‍ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചത്. ഇതിനകം തന്നെ 784 ആളുകള്‍ അന്നയെ സബ്സ്‌ക്രൈബ് ചെയ്യുന്നുണ്ട്. പ്രതിമാസം 390 രൂപയാണ് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജായി അന്ന ഈടാക്കുന്നത്. 3,05,760 രൂപയാണ് സബ്സ്‌ക്രിപ്ഷനിലൂടെ മാത്രം മാസവരുമാനമായി?ൃ അന്ന നേടുന്നത്. ഇതുവരെ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്കായി100 സ്റ്റോറികളും 4 പോസ്റ്റുകളും 29 റീലുകളുമാണ് എക്‌സ്‌ക്ലൂസീവായി അന്ന പങ്കുവെച്ചിരിക്കുന്നത്.
സബ്സ്‌ക്രിപ്ഷന്‍ ട്രെന്‍ഡ് മലയാളികള്‍ക്കിടയില്‍ ഹിറ്റാക്കിയതില്‍ മറ്റ് ചില താരങ്ങള്‍ക്കും വലിയ പങ്കുണ്ട്. സോഷ്യല്‍ മീഡിയ താരം രേണു സുധിയ്ക്ക് ഇന്ന് 2763 സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. 180 രൂപയാണ് ഈ ഇനത്തില്‍ രേണു നേടുന്നത്. 5 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനിലൂടെ രേണു പ്രതിമാസം നേടുന്നത്.
മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായ അഹാന, തന്റെ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രൈബേഴ്സിനായി പ്രത്യേക ഫോട്ടോഷൂട്ടുകളും പേഴ്‌സണല്‍ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ ആദിലയും നൂറയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാന്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…