ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത മോഹന്‍ദാസ് ആണെന്നും മംമ്ത ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ലെന്നും പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. അടുത്തിടെ ഒരു വേദിയില്‍ സംസാരിക്കുമ്പോള്‍ മംമ്തയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇതു പബ്ലിക്കില്‍ പറയാന്‍ പറ്റുമോ എന്നറിയില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള ഒരാളാണ്. ജീവിതത്തില്‍ ഞാന്‍ ദൈവത്തോട് വഴക്കിടുകയും ദൈവത്തിന്റെ മുന്നില്‍ പൊട്ടിപൊട്ടികരഞ്ഞിട്ടുളളതും ഒരേ ഒരു കാര്യത്തിനു വേണ്ടിയാണ്. അത് മമ്മൂസിനു വേണ്ടി മാത്രമാണ്. നിങ്ങള്‍ മംമ്തയ്ക്ക് കൊടുത്ത രോഗം എനിക്ക് തന്നിട്ട് അവളെ രക്ഷപ്പെടുത്തണം. കാരണം അവളേറെ പ്രതിഭയുള്ളയാളാണ്, സുന്ദരിയാണ്. മമ്മൂസിനെ പൂര്‍ണ ആരോഗ്യവതിയാക്കണം എന്നു ഞാന്‍ ദൈവത്തോട് പലപ്പോഴും കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു രഞ്ജുവിന്റെ വാക്കുകള്‍.
അതേസമയം, രഞ്ജു രഞ്ജിമാരുടെ ഈ വാക്കുകള്‍ മുഴുമിക്കാന്‍ സമ്മതിക്കാതെ, മൈക്ക് വാങ്ങി ‘അതെനിക്ക് വന്നത് ഞാന്‍ കുറേക്കൂടി സ്‌ട്രോങ്ങ് ആയതുകൊണ്ടാണ്,’ എന്നായിരുന്നു മംമ്തയുടെ മറുപടി.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…
സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട്…