Shalini and Ajith
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. എന്നാല്‍ അതിനു പിന്നില്‍ ഒരു അപകടത്തിന്റെ കഥയുണ്ട്. അതില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് തന്നെ.
1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ശാലിനിക്ക് നേരെ കത്തി വീശുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അജിത്ത് കത്തി വീശിയപ്പോള്‍ ശാലിനിയുടെ കൈ മുറിഞ്ഞു. നന്നായി ചോര വന്നു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു.
Ajith and Shalini
ഈ സംഭവത്തിനു പിന്നാലെ അജിത്ത് ഏറെ അസ്വസ്ഥനായി. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശാലിനി കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്ന വീട്ടമ്മയുടെ റോളിലാണ് ഇപ്പോള്‍. പൊതു പരിപാടികളില്‍ അജിത്തിനൊപ്പം ശാലിനിയും പ്രത്യക്ഷപ്പെടാറുണ്ട്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…