Categories: latest news

‘വേട്ടൈക്കാരന്‍’ റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാന്‍ സ്‌കൂളില്‍ പോയില്ല; ജേസണ്‍

വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. അച്ഛന്‍ നായകനായെത്തിയ ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലൂടെയായിരുന്നു ജേസണിന്റെ സിനിമയിലേക്കുള്ള വരവ്. സിനിമയില്‍ ‘നാന്‍ അടിച്ചാ താങ്കമാട്ടെ…’ എന്ന പാട്ട് സീനില്‍ ജേസണ്‍ അഭിനയിച്ചിട്ടുണ്ട്. ഈ ?ഗാനം ഇന്നും സൂപ്പര്‍ ഹിറ്റാണ്.

‘വേട്ടൈക്കാര’നില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒന്‍പത് വയസ്സായിരുന്നെന്നും അന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല എന്നും പറയുകയാണ് ജേസണ്‍. അന്നില്ലാത്ത പേടി തനിക്ക് ഇന്നുണ്ടെന്നും ജേസണ്‍ പറഞ്ഞു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘വേട്ടൈക്കാരന്‍’ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു. അന്ന് ചെറുതായതു കൊണ്ട് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.

അന്ന് സിനിമ ഇറങ്ങിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം ക്ലാസില്‍ പോയില്ല. സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് പോകാതിരുന്നത്. ഇപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ചിരിക്കുമ്പോള്‍ ആ പാട്ട് വച്ച് എന്നെ കളിയാക്കാറുണ്ട്’.- ജേസണ്‍ പറഞ്ഞു. ഒരു ആക്ഷന്‍ ചിത്രം എന്നതിലുപരി അഡ്വഞ്ചര്‍ ഹീസ്റ്റ് ചിത്രമാണ് ‘സി?ഗ്മ’.

ജോയൽ മാത്യൂസ്

Recent Posts

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

1 hour ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

1 hour ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

1 hour ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

1 hour ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

1 hour ago

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…

1 hour ago